കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക മാന്ദ്യം ആശങ്കാജനകം; തളര്‍ന്ന മേഖലകളെ ഉണര്‍ത്താന്‍ ശക്തമായ നടപടി വേണം: രഘുറാം രാജന്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ നിലവില്‍ പ്രതിഫലിക്കുന്ന സാമ്പത്തിക മാന്ദ്യം ആശങ്കാജനകമാണെന്ന് റിസർവ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. തളര്‍ന്ന മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരേണ്ടതുണ്ടെന്നും, ഊര്‍ജ്ജ, ബാങ്കിംഗ് ഇതര ധനകാര്യ മേഖലകളിലെ (എന്‍ബിഎഫ്സി) പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതായിരിക്കണം സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിവസ്ത്രം മാത്രമല്ല, 5 രൂപയുടെ ബിസ്‌കറ്റ് പോലും വിറ്റുപോകുന്നില്ല! രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്അടിവസ്ത്രം മാത്രമല്ല, 5 രൂപയുടെ ബിസ്‌കറ്റ് പോലും വിറ്റുപോകുന്നില്ല! രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്

''നമുക്ക് യഥാര്‍ഥത്തില്‍ വേണ്ടത് രണ്ടോ മൂന്നോ ശതമാനം വളര്‍ച്ചയോടെ ഈ രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ പോകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ഗ്രാഹ്യമാണ്. അതിന് ഊര്‍ജ്ജമേഖല, ബാങ്ക് ഇതര മേഖല തുടങ്ങിയടങ്ങളിലെ അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുമാണ്. സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ അടുത്ത ആറുമാസത്തിനുള്ളില്‍ അല്ല കൈകാര്യം ചെയ്യേണ്ടത്. അവ അടിയന്തര പ്രാധാന്യത്തോടെ ഉടനടി കൈകാര്യം ചെയ്യണമെന്നും രാജന്‍ പറയുന്നു.

Raghuram Rajan

സ്വകാര്യമേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു. ''നിക്ഷേപത്തിന് സ്വകാര്യമേഖലയെ ഊര്‍ജ്ജസ്വലമാക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. ഒരു തരത്തിലുള്ള ഉത്തേജനവും ദീര്‍ഘകാലത്തേക്ക് ഉപയോഗപ്രദമാകില്ല, പ്രത്യേകിച്ചും നമ്മുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമാണ്. പകരം നന്നായി ചിന്തിച്ച് ധീരമായ പരിഷ്‌കാരങ്ങള്‍ നടത്തേണ്ടണ്ടതുണ്ട്. ഇന്ത്യന്‍ ജനതയെ ഊര്‍ജ്ജസ്വലമാക്കുന്നതിനും ഇന്ത്യന്‍ വിപണികളെ ഊര്‍ജ്ജസ്വലമാക്കുന്നതിനും ഇന്ത്യന്‍ ബിസിനസിന് ഊര്‍ജ്ജം പകരുന്നതുമായ വിവിധ മേഖലകളിലെ പരിഷ്‌കാരങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം." ഇതായിരുന്നു രഘുറാം രാജന്റെ വാക്കുകള്‍.

സിപിഎം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം 'ഫാതിഹ' ഓതിയെന്ന്; യാഥാര്‍ത്ഥ്യം ഇങ്ങനെസിപിഎം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം 'ഫാതിഹ' ഓതിയെന്ന്; യാഥാര്‍ത്ഥ്യം ഇങ്ങനെ

2011-12, 2016-17 വര്‍ഷങ്ങളില്‍ ജിഡിപി വളര്‍ച്ച 2.5 ശതമാനം അമിതമായി കണക്കാക്കിയെന്ന മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തലും രഘുറാം രാജൻ പരാമർശിച്ചു. മുന്‍ ചീഫ് ഇക്കണോമിസ്റ്റ് അരവിന്ദ് സുബ്രഹ്മണ്യന്‍ ഉന്നയിച്ച ചില വാദങ്ങള്‍ക്ക് ശ്രദ്ധ നല്‍കണമെന്ന് താൻ കരുതുന്നു എന്നും ചില പുതിയ ജിഡിപി ഡാറ്റ ഉപയോഗിച്ച് വളര്‍ച്ചയെ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Former Reserve Bank Governor Raghuram Rajan on Economic Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X