കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഘുവംശ് പ്രസാദിന്റെ പേരിൽ രാജിക്കത്തെഴുതിയ മകൻ സത്യ പ്രകാശ് ജനതാ ദള്‍ (യു) വില്‍

Google Oneindia Malayalam News

പാറ്റ്‌ന: തിരഞ്ഞെടുപ്പ് ചൂടിലാണ് ബീഹാര്‍. അതിനിടെ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ആര്‍ജെഡി നേതാവും ആയ രഘുവംശ് പ്രസാദിന്റെ മകന്‍ സത്യ പ്രകാശ് ജനതാ ദള്‍ (യു) വില്‍ ചേര്‍ന്നു. കൊവിഡിന് ശേഷമുളള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ദില്ലി എയിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹം ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ മാസം മരണപ്പെട്ടത്.

കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജികുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി

മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ആര്‍ജെഡിയില്‍ നിന്ന് രാജി വെക്കുന്നതായി രഘുവംശ പ്രസാദിന്റെ പേരില്‍ ഒരു കത്ത് പുറത്ത് വന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അടുത്ത സുഹൃത്തും അനുയായിയും കൂടിയായിരുന്ന രഘുവംശ പ്രസാദിന്റെ രാജിക്കത്ത് ലാലുവിനേയും അമ്പരപ്പിച്ചിരുന്നു.

rjd

ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍ കിടക്കുന്ന രഘുവംശ പ്രസാദിന് മറുപടിയും എഴുതുകയുണ്ടായി. താങ്കളുടെ പേരിലുളള ഒരു കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും തനിക്കിത് വിശ്വസിക്കാനാവുന്നില്ലെന്നും ആണ് ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്. പാര്‍ട്ടിയെ വളര്‍ത്തിയ താനും തന്റെ കുടുംബവും ആര്‍ജെഡി കുടുംബവും രഘുവംശ പ്രസാദിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുന്നുവെന്നും ലാലു പ്രസാദ് യാദവ് കുറിച്ചു.

Recommended Video

cmsvideo
BJP National Vice President AP Abdullakutty Attacked By Unknown Persons In Malappuram

ആര്‍ജെഡിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് രഘുവംശ പ്രസാദ്. എന്നാല്‍ രഘുവംശ പ്രസാദിന്റെ പേരിലുളള കത്ത് എഴുതിയത് മകന്‍ സത്യപ്രസാദ് ആണെന്നുളള വിവരം പിന്നാലെ പുറത്ത് വന്നിരുന്നു. സത്യപ്രസാദ് ഇപ്പോള്‍ നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ ഭാഗമായിരിക്കുകയാണ്. ലാലു പ്രസാദ് യാദവിന്റെ ബന്ധുവായ ചന്ദ്രിക റോയിയെ നിതീഷ് കുമാര്‍ പാര്‍സ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

English summary
Former RJD leader Raghuvansh Prasad's son Satya Prakash joined JDU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X