കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ആര്‍ജെഡിയെ ഞെട്ടിച്ച് മൂന്ന് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്! തേജസ്വിക്ക് മുന്നറിയിപ്പ്

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത് സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനമാണ്. യുപിയില്‍ സീറ്റ് വിഭജനം കീറാമുട്ടിയായപ്പോഴാണ് കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി എസ്പിയും ബിഎസ്പിയും സഖ്യത്തില്‍ ഏര്‍പ്പെട്ടത്. സമാന സാഹചര്യമാണ് ബിഹാറിലും. ആര്‍ജെഡിയുമായി സഹകരിച്ചാണ് ഇവിടെ കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. എന്നാല്‍ സീറ്റ് വിഭജനം ഇവിടേയും പ്രധാന പ്രശ്നമായിരിക്കുകയാണ്.

16 സീറ്റുകള്‍ കോണ്‍ഗ്രസ് ബിഹാറില്‍ ആവശ്യപ്പെടുന്നുണ്ട്. അത് നല്‍കാനാവില്ലെന്നാണ് ആര്‍ജെഡിയുടെ നിലപാട്.ബിഹാറില്‍ ആര്‍ജെഡിയെ വെല്ലുവിളിക്കേണ്ടെന്ന മുന്നറിയിപ്പും നേതൃത്വം നല്‍കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് മേല്‍ ആധിപത്യം ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ ആര്‍ജെഡി നടത്തുന്നതിനിടെ പാര്‍ട്ടിയെ ഞെട്ടിച്ച് മൂന്ന് മുന്‍ നേതാക്കള്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായി രംഗത്തെത്തിയെന്നാണ് റിപ്പോള്‍ട്ട്. ഇതോടെ വരും ദിവസങ്ങളില്‍ യുപിയില്‍ സംഭവിച്ചത് പോലെ കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയുള്ള സഖ്യം ബിഹാറിലും നടക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

സീറ്റ് വിഭജനം കീറാമുട്ടി

സീറ്റ് വിഭജനം കീറാമുട്ടി

സീറ്റ് വിഭജനമാണ് എല്ലാ സംസ്ഥാനങ്ങളിലും പ്രധാനപ്രശ്നമായിരിക്കുന്നത്. യുപിയില്‍ അര്‍ഹമായ സീറ്റുകള്‍ ലഭിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും വെറും രണ്ട് സീറ്റുകളാണ് എസ്പിയും ബിഎസ്പിയും ചേര്‍ന്ന് കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തത്. ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമായിരുന്നു. ഇതോടെ യുപിയില്‍ പ്രതിപക്ഷ ഐക്യ നിരയില്‍ നിന്ന് കോണ്‍ഗ്രസ് പുറത്തായി.

കോണ്‍ഗ്രസിന്‍റെ ആവശ്യം ഇങ്ങനെ

കോണ്‍ഗ്രസിന്‍റെ ആവശ്യം ഇങ്ങനെ

സമാന സാഹചര്യമാണ് ബിഹാറിലും. യുപി പോലെ തന്നെ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ഉള്ള സംസ്ഥാനമാണ് ബിഹാര്‍. ഇവിടെ 16 സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. 12 സീറ്റുകള്‍ എങ്കിലും ലഭിച്ചേ മതിയാകൂവെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.

പുറത്താക്കുമെന്ന് മുന്നറിയിപ്പ്

പുറത്താക്കുമെന്ന് മുന്നറിയിപ്പ്

എന്നാല്‍ വെറും ഏഴ് സീറ്റില്‍ അധികം നല്‍കാനാകില്ലെന്ന നിലപാടാണ് തേജസ്വി യാദവിന്‍റെ ആര്‍ജെഡി വ്യക്തമാക്കുന്നത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലേങ്കില്‍ കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി സഖ്യം രൂപീകരിക്കുമെന്ന ഭീഷണിയാണ് തേജസ്വി യാദവ് മുഴക്കുന്നത്.

മൂന്ന് ആര്‍ജെഡി നേതാക്കള്‍

മൂന്ന് ആര്‍ജെഡി നേതാക്കള്‍

അതേസമയം ബിഹാറില്‍ കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നീക്കങ്ങളാണ് ആര്‍ജെഡി കാമ്പില്‍ നടക്കുന്നത്.ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെ മൂന്ന് ആര്‍ജെഡി നേതാക്കള്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും

തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും

മുതിര്‍ന്ന നേതാക്കളായ പപ്പു യാഥവ്, ലൗവ്ലി ആനന്ദ്, ആനന്ദ് സിങ്ങ് എന്നീ നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് പോകുന്നത്. ഇവരെ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

രൂക്ഷമായി പ്രതികരിച്ച് ആര്‍ജെഡി

രൂക്ഷമായി പ്രതികരിച്ച് ആര്‍ജെഡി

സഖ്യത്തിലിരിക്കെ ഇത്തരം ഒരു നടപടി കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കണമായിരുന്നെന്ന് ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് നടപടിയില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ആര്‍ജെഡി നേതാക്കള്‍ വ്യക്തമാക്കി.

നിര്‍ണായകമായി മൂന്ന് സംസ്ഥാനങ്ങള്‍

നിര്‍ണായകമായി മൂന്ന് സംസ്ഥാനങ്ങള്‍

ബിഹാറില്‍ 40 സീറ്റുകളാണ് ഉള്ളത്. ഉത്തര്‍ പ്രദേശില്‍ 80 ഉം മഹാരാഷ്ട്രയില്‍ 48 ഉം. ബിജെപിയെ താഴെയിറക്കണമെങ്കില്‍ ഈ മൂന്ന് സംസ്ഥാനങ്ങളും ഒരുപോലെ നിര്‍ണായകമാണ്. 2014 ല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലുമുള്ള മുന്നേറ്റമാണ് ബിജെപിയെ അധികാരത്തില്‍ എത്താന്‍ സഹായിച്ചത്.

ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തിരിച്ചുവരവ് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഹാറില്‍ ഉള്‍പ്പെടെ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ വല്യേട്ടന്‍ മനോഭാവം ബിഹാറില്‍ വിലപ്പോവില്ലെന്ന സന്ദേശമാണ് ആര്‍ജെഡി നല്‍കുന്നത്.

തര്‍ക്കങ്ങളില്ല

തര്‍ക്കങ്ങളില്ല

അതേസമയം ആര്‍ജെഡി നേതാക്കള്‍ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹില്‍ രംഗത്തെത്തി. നിലവില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ യാതൊരു തര്‍ക്കവുമില്ല.

ഉടന്‍ ചര്‍ച്ച

ഉടന്‍ ചര്‍ച്ച

മൂന്ന് ആര്‍ജെഡി നേതാക്കളുമായും തേജസ്വി യാദവുമായും ഉടന്‍ തന്നെ ചര്‍ച്ച നടത്തും. ഉടന്‍ തന്നെ ഉചിതമായ തിരുമാനം കൈക്കൊള്ളുമെന്നും ഗോഹില്‍ വ്യക്തമാക്കി. ഉടന്‍ തന്നെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പരിഹരിക്കപ്പെടുമെന്നും ഗെഹില്‍ വ്യക്തമാക്കി.

സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എന്‍ഡിഎ

സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എന്‍ഡിഎ

ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. എന്‍ഡിഎ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും തുല്യവീതം സീറ്റുകളിലാണ് മല്‍സരിക്കുക. 17 സീറ്റുകളില്‍ ഇരു പാര്‍ട്ടികളും മല്‍സരിക്കും. ബാക്കി ആറ് സീറ്റുകള്‍ രാം വിലാസ് പാസ്വാന്റെ എല്‍ജെപിക്ക് വിട്ടുകൊടുത്തു.

English summary
Former RJD leaders may join Congress, cracks appear in Grand Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X