കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാജ്‌വാദി പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ബിജെപിയിലേക്ക്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ നേതാവ് ഗൗരവ് ഭാട്ടിയ ബിജെപിയിലേക്ക്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഫിബ്രുവരിയില്‍ ഗൗരവ് ഭാട്ടിയ പാര്‍ട്ടിയില്‍നിന്നും രാജവെച്ചിരുന്നു. അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഭാട്ടിയ ബിജെപിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എസ് എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നതിന്റെ പിന്നാലെയാണ് ഭാട്ടിയയുടെയും കൂടുമാറ്റം. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം പല പ്രതിപക്ഷകക്ഷി നേതാക്കളും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

gauravbjatia

ഇവരെയെല്ലാം അടര്‍ത്തിമാറ്റി പാര്‍ട്ടിയില്‍ അംഗങ്ങളാക്കാനാണ് ബിജെപി തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജാഫര്‍ ഷെരീഫ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്തിനെ പ്രസിഡന്റാക്കണമെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇദ്ദേഹത്തെയും ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഭാട്ടിയ നേരത്തെ സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലുണ്ടായിരുന്നു. ഭാട്ടിയ ബിജെപി പക്ഷത്തെത്തുന്നത് ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കൂടുതല്‍ നേട്ടമാകുമെന്നാണ് കണക്കുകട്ടല്‍.


English summary
Former Samajwadi Party leader Gaurav Bhatia to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X