Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും നടുങ്ങി നായിഡു, നാല് എംപിമാര്‍ക്ക് പിന്നാലെ മുന്‍ എംഎല്‍എ ബിജെപിയില്‍

ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം വലിയ പ്രതിസന്ധിയിലൂടെയാണ് ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടി കടന്നു പോകുന്നത്. തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരച്ചടിക്ക് പിന്നാലെ 4 രാജ്യസഭ എംപിമാര്‍ ടിഡിപിയില്‍ നിന്നും രാജിവെച്ച് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ മറ്റൊരു നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. മുതിര്‍ന്ന നേതാവിന്‍റെ നീക്കം വലിയ നടുക്കമാണ് പാര്‍ട്ടിക്ക് ഉണ്ടാക്കിയിരിക്കുന്നത്.

പകുതിയിലധികം എംഎല്‍എമാര്‍ ടിഡിപി വിടുമെന്ന ബിജെപി നേതാക്കളുടെ മുന്നറിയിപ്പിന് പിന്നാലെയാണ് മുന്‍ ടിഡിപി എംഎല്‍എയുടെ ചുവടുമാറ്റം. വിശദാംശങ്ങളിലേക്ക്

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ സംസ്ഥാനത്ത് നട്ടം തിരിയുകയാണ് ടിഡിപി. പാര്‍ട്ടിയുടെ കൂടുതല്‍ നേതാക്കള്‍ രാജിവെയ്ക്കുമെന്നും ഉടന്‍ മറുകണ്ടം ചാടുമെന്നും ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എംഎല്‍എമാര്‍ അടക്കമുള്ളവര്‍ കേന്ദ്ര നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി നേതാക്കളുടെ വെളിപ്പെടുത്തല്‍. അതിന് പിന്നാലെയാണ് ടിഡിപി നേതൃത്വത്തെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവായ മുന്‍ എംഎല്‍എയുടെ ചുവടുമാറ്റം.

 സഹോദരനും

സഹോദരനും

ആന്ധ്രയിലെ മുതിര്‍ന്ന ടിഡിപി നേതാവും മുന്‍ എംഎല്‍എയുമായ അംബിക കൃഷ്ണയാണ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി നേതാവ് രാം മാധവിന്‍റെ സാന്നിധ്യത്തിലാണ് അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നത്. സിനിമ പ്രൊഡ്യൂസറായ അംബിക ഏലൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. അംബിക കൃഷ്ണയുടെ സഹോദരന്‍ അംബിക രാജയും ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

 പ്രതിപക്ഷ പദവി നഷ്ടമാകും?

പ്രതിപക്ഷ പദവി നഷ്ടമാകും?

സംസ്ഥാനത്ത് ടിഡിപിയുടെ 16 എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടി സജീവമാക്കിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നായിഡുവിന്‍റെ ഉറക്കം കെടുത്തി അംബിക കൃഷ്ണയുടെ ബിജെപി പ്രവേശം. പകുതിയില്‍ അധികം പേരെ ബിജെപിയില്‍ എത്തിച്ച് ടിഡിപിയെ പ്രതിപക്ഷത്ത് നിന്ന് തൂത്തെറിയാനുള്ള നീക്കത്തിലാണ് സംസ്ഥാനത്ത് ബിജെപി.

 അഞ്ച് പേര്‍ ഉടന്‍

അഞ്ച് പേര്‍ ഉടന്‍

മുന്‍ മന്ത്രിയും ടിഡിപി എംഎല്‍എയുമായ ഗണ്ട ശ്രീനിവാസ റാവുവിന്‍റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കാറാന്‍ ഇരിക്കുന്നതെന്നാണ് വിവരം.
റാവുവിനൊപ്പം മറ്റ് എംഎല്‍എമാരായ വാസുപള്ളി ഗണേഷ് കുമാര്‍, അണ്ണാംഗി സത്യ പ്രസാദ്, ഡോള ബാല വീരാഞ്ജനേയ സ്വാമി, വല്ലഭനേനി വാംസി മോഹന്‍ എന്നീ അഞ്ച് നേതാക്കള്‍ ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

ലക്ഷ്യം കാപ്പു വിഭാഗം

ലക്ഷ്യം കാപ്പു വിഭാഗം

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പാണ് ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചത്. ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാതിരുന്നതോടെയയാിരുന്നു ഇത്. അതേസമയം എന്‍ഡിഎ വിട്ട നായിഡുവിന്‍റെ തിരുമാനത്തില്‍ മുതിര്‍ന്ന ടിഡിപി നേതാക്കളില്‍ പലരും അസംതൃപ്തരാണ്. ഇവരുമായി ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സംസ്ഥാനത്തിന്‍റെ 18 ശതമാനം വരുന്ന കാപ്പു വിഭാഗത്തെ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ നീക്കങ്ങള്‍. സംസ്ഥാനത്തെ പ്രബല വിഭാഗമായ റെഡ്ഡി സമുദായങ്ങളുടെ ബദ്ധ ശത്രുക്കളാണ് കാപ്പു വിഭാഗം.

പവന്‍ കല്യാണിനേയും

പവന്‍ കല്യാണിനേയും

സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ പ്രധാന വോട്ട് ബാങ്കായ റെഡ്ഡി വിഭാഗം ഇപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനൊപ്പമാണ്. കാപു വിഭാഗത്തിന്‍റെ പിന്തുണ ടിഡിപിക്കും. ഈ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് മെഗാസ്റ്റാര്‍ ചിരഞ്ജീവിയേയും സഹോദരനും നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണിനേയും ബിജെപിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+