ബിജെപിക്ക് എട്ടിന്‍റെ പണി! മുന്‍ സ്പീക്കറും 9 തവണ എംഎല്‍എയുമായ തീപ്പൊരി വനിതാ നേതാവ് കോണ്‍ഗ്രസില്‍
രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പടി വാതിലില്‍ എത്തി നില്‍ക്കേ ബിജെപിയെ വെട്ടിലാക്കി നേതാക്കളുടെ വേലി ചാട്ടം തുടരുകയാണ്.വസുന്ധ രാജെ സര്‍ക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കേയാണ് നേതാക്കളുടെ ഈ കൂട്ട കൊഴിഞ്ഞ് പോക്ക്. സര്‍ക്കാര്‍ മാറിയേ തീരൂ എന്ന് ബിജെപി നേതാക്കള്‍ തന്നെ തുറന്ന പറയുന്നു. മാറ്റത്തിന് കാത്ത് നില്‍ക്കാതെ നേതാക്കള്‍ സ്ഥാനത്തിന് പിന്നാലെ പോകുന്നതോടെ കോണ്‍ഗ്രസാണ് നേട്ടം കൊയ്യുന്നത്.
ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനമാണ് രാജസ്ഥാന്‍. അതുകൊണ്ട് തന്നെ ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമാണ് കാറ്റ്. ഇത് മുന്നില്‍ കണ്ട് കൊണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേക്കേറിയത്. ഇപ്പോള്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസില്‍ എത്തിയത് ബിജെപിയുടെ മുന്‍ സ്പീക്കറും 9 തവണ എംഎല്‍എയുമായിരുന്ന വനിതാ നേതാവാണ്. വിവരങ്ങള്‍ ഇങ്ങനെ

മിന്നുന്ന വിജയം
ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലുമെല്ലാം മികച്ച വിജയമാണ് കോണ്‍ഗ്രസ് നേടിയത്. അടുത്തിടെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലങ്ങള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഈ മിന്നുന്ന പ്രകടനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാണെന്നാണ് വിലയിരുത്തപ്പെട്ടത്.

കോണ്‍ഗ്രസിലേക്ക്
ഇതോടെ സ്ഥാനമോഹികളായ നേതാക്കള്‍ പലരും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു. ബിജെപിയുടെ പ്രമുഖ നേതാവും മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിന്‍റെ മകനുമായ മാനവേന്ദ്ര സിങ്ങ് ആയിരുന്നു ബിജെപി വിട്ട് പാര്‍ട്ടിക്ക് ആദ്യ തിരിച്ചടി നല്‍കിയത്..രജപുത്ര വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള മാനവേന്ദ്ര സിങ്ങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

എതിര്‍ സ്ഥാനാര്‍ത്ഥിയാക്കി
സാഹചര്യം സമര്‍ത്ഥമായി ഉപയോഗിച്ച കോണ്‍ഗ്രസ് നേതൃത്വം വസുന്ധര രാജയ്ക്ക് എതിരെ തന്നെ മാനവേന്ദ്ര സിങ്ങിനെ സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചു.പിന്നീട് അങ്ങോട്ട് കൂട്ട കൊഴിഞ്ഞുപോക്കായിരുന്നു ബിജെപി നേരിട്ടത്. ബിജെപി എംപി ഹരീഷ് മീണയാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മറ്റൊരു പ്രമുഖന്‍.

വീണ്ടും തിരിച്ചടി
മുന്‍ പോലീസ് മേധാവിയായ ഹരീഷ് മീണ 2014 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് ദൗസ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്സഭയിലെത്തി. എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ സഹോദരന്‍ നമോ നാരായണ്‍ മീണ മുഖേനയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്.

നല്ല ബന്ധമല്ല
ഇതിനിടെയാണ് ബിജെപിയുടെ വിവാദ എംഎല്‍എയും തീപ്പൊരി നേതാവായ ഗ്യാന്‍ ദേവ് അഹൂജ രാജി പ്രഖ്യാപിച്ചത്. ഏകാധിപത്യ നിലപാടുള്ള നേതാക്കളാണ് ബിജെപിയിലുള്ളതെന്ന് ആരോപിച്ചായിരുന്നു ഗ്യാനിന്‍റെ രാജി. മുഖ്യമന്ത്രി വസുന്ധര രാജയുമായി നല്ല ബന്ധത്തിലായിരുന്നില്ല ഗ്യാന്‍. അല്‍വാര്‍ ജില്ലയിലെ രാംഗഡ് മണ്ഡലത്തെയാണ് ഗ്യാന്‍ ദേവ് പ്രതിനിധീകരിച്ചിരുന്നത്.

എല്ലാവരും കോണ്‍ഗ്രസില്‍
കഴിഞ്ഞ ദിവസം സികാറില്‍ മന്ത്രിയുടെ സഹോദരി ഉള്‍പ്പെടെ നാല് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സഹകരണ മന്ത്രി അജയ് കിലാക്കിന്റെ സഹോദരി ബിന്ദു ചൗധരി, ജയ്പുർ ജില്ലാ പ്രമുഖ് മൂൽ ചന്ദ് മീണ, മുൻ എംഎൽഎ നാരായൺ റാം ബേദ, ജാട്ട് നേതാവും മുൻ രാജെ മന്ത്രി സഭയിൽ അംഗമായിരുന്ന ഉഷാ പൂനിയയുടെ ഭർത്താവുമായ വിജയ് പൂനിയ എന്നിവരാണ് കോണ്‍ഗ്രസില്‍ എത്തിയത്.

സ്പീക്കറും പോയി
ഇപ്പോള്‍ ബിജെപിക്ക് ഇരുട്ടടി നല്‍കി വേലി ചാടിയിരിക്കുന്നത് രാജസ്ഥാൻ നിയമസഭയുടെ മുൻ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര സിങ്ങ് ആണ്. എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡേ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ്, മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് സുമിത്ര കോൺഗ്രസിൽ ചേർന്നത്.

ഇനിയും നേതാക്കള്‍
9 തവണ നിയമസഭാംഗമായിരുന്ന ഇവർ വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയായിരുന്ന ആദ്യ കാലഘട്ടത്തിൽ നിയമസഭാ സ്പീക്കര്‍ ആയിരുന്നു. ഇനിയും നിരവധി നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

ഒഴിവാക്കേണ്ടി വരും
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിചിട്ടില്ലേങ്കിലും സിറ്റിങ്ങ് എംഎല്‍എാരില്‍ പലര്‍ക്കും ഇത്തവണ സീറ്റ് നല്‍കേണ്ടെന്ന തിരുമാനത്തിലാണ് ബിജെപി. ശക്തമായ ഭരണ വിരുദ്ധ വികാരം ഉള്ളതിനാല്‍ സിറ്റിങ്ങ് എംഎല്‍എമാരായ 80 പേരെയെങ്കിലും ഒഴിവാക്കേണ്ടി വരുമെന്ന് ബിജെപി കണക്കാക്കുന്നു.

ചരട് നീക്കങ്ങള്‍
ചില എംഎല്‍എമാര്‍ മണ്ഡലം മാറണമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും അതിന് അനുവാദം നല്‍കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. അതിനിടെ സീറ്റ് നഷ്ടമാകുമെന്ന് ഉറപ്പുള്ള എംഎവല്‍എമാര്‍ക്ക് പകരം ബന്ധുക്കളെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള ചരട് നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
നേതാക്കള്‍ കൂട്ടത്തോടെ ബിജെപി വിട്ട് പോകുന്നത് കോണ്‍ഗ്രസിന് വിജയസാധ്യതണെന്ന സുചനയാണ് നല്‍കുന്നത്.തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എട്ട് സര്‍വ്വെകളും ബിജെപി അധികാരം നഷ്ടപ്പെടുമെന്ന് വ്യക്തമാകുമ്പോള്‍ കോണ്‍ഗ്രസ്സിന് പ്രതീക്ഷ ഏറെയാണ്. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 11 നാണ് ഫലം പുറത്തുവരിക.












Click it and Unblock the Notifications