ജയലളിത ജയില്‍ മോചിത
ബാംഗ്ലൂര്‍: മൂന്നാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത് പുറത്തിറങ്ങി. ഒക്ടോബര്‍ 18 ശനിയാഴ്ച ഉച്ചയോടെ തന്നെ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പരപ്പന അഗ്രഹാര ജയിലില്‍ എത്തിച്ചെങ്കിലും ഉച്ചതിരിഞ്ഞ് മുന്നേ കാലോടെയാണ് ജയലളിത പുറത്തിറങ്ങിയത്.
അനധികൃത സ്വത്ത സമ്പാദന കേസില്‍ ബാംഗ്ലൂളിനെ പ്രത്യേക കോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും ആണ് ജയലളിതക്ക് ശിക്ഷ വിധിച്ചിരുന്നത്. ഒക്ടോബര്‍ 17 നാണ് സുപ്രീം കോടതി കേസില്‍ ജയലളിതക്ക് ജാമ്യം അനുവദിച്ചത്.

വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ജയലളിതയെ ബാംഗ്ലൂര്‍ വിമാനത്താളം വരെ എത്തിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ജയലളിത ചെന്നൈയിലേക്ക് തിരിക്കുന്നത്. വൈകീട്ട് നാലേകാലിനാണ് വിമാനം പുറപ്പേെടുന്നത്.
കേസില്‍ കൂട്ടുപ്രതികളായ മറ്റ് മൂന്ന് പേര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ജയലളിതക്കൊപ്പം തന്നെയാണ് ഇവര്‍ പുറത്തിറങ്ങിയത്. ജയലളിതയുടെ ജാമ്യ ഉത്തരവ് നേരത്തെ എത്തിയെങ്കിലും ബാക്കി മൂന്ന് പേരുടെ ജാമ്യ ഉത്തരവ് എത്താന്‍ കാത്തു നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം അടക്കമുള്ള പ്രമുഖ എഐഎഡിഎംകെ നേതാക്കള്‍ ജയലളിതയെ സ്വീകരിക്കാന്‍ ബാംഗ്ലൂരില്‍ എത്തിയിരുന്നു. ബാംഗ്ലൂരില്‍ ഒരു തരത്തിലും ഉളള ആഹ്ലാദ പ്രകടനങ്ങള്‍ നടത്തരുതെന്ന് ജയലളിത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications