കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത ജയില്‍ മോചിത

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: മൂന്നാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത് പുറത്തിറങ്ങി. ഒക്ടോബര്‍ 18 ശനിയാഴ്ച ഉച്ചയോടെ തന്നെ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പരപ്പന അഗ്രഹാര ജയിലില്‍ എത്തിച്ചെങ്കിലും ഉച്ചതിരിഞ്ഞ് മുന്നേ കാലോടെയാണ് ജയലളിത പുറത്തിറങ്ങിയത്.

അനധികൃത സ്വത്ത സമ്പാദന കേസില്‍ ബാംഗ്ലൂളിനെ പ്രത്യേക കോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും ആണ് ജയലളിതക്ക് ശിക്ഷ വിധിച്ചിരുന്നത്. ഒക്ടോബര്‍ 17 നാണ് സുപ്രീം കോടതി കേസില്‍ ജയലളിതക്ക് ജാമ്യം അനുവദിച്ചത്.

Jayalalithaa

വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ജയലളിതയെ ബാംഗ്ലൂര്‍ വിമാനത്താളം വരെ എത്തിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ജയലളിത ചെന്നൈയിലേക്ക് തിരിക്കുന്നത്. വൈകീട്ട് നാലേകാലിനാണ് വിമാനം പുറപ്പേെടുന്നത്.

കേസില്‍ കൂട്ടുപ്രതികളായ മറ്റ് മൂന്ന് പേര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ജയലളിതക്കൊപ്പം തന്നെയാണ് ഇവര്‍ പുറത്തിറങ്ങിയത്. ജയലളിതയുടെ ജാമ്യ ഉത്തരവ് നേരത്തെ എത്തിയെങ്കിലും ബാക്കി മൂന്ന് പേരുടെ ജാമ്യ ഉത്തരവ് എത്താന്‍ കാത്തു നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം അടക്കമുള്ള പ്രമുഖ എഐഎഡിഎംകെ നേതാക്കള്‍ ജയലളിതയെ സ്വീകരിക്കാന്‍ ബാംഗ്ലൂരില്‍ എത്തിയിരുന്നു. ബാംഗ്ലൂരില്‍ ഒരു തരത്തിലും ഉളള ആഹ്ലാദ പ്രകടനങ്ങള്‍ നടത്തരുതെന്ന് ജയലളിത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Former Tamil Nadu CM Jayalalithaa released from Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X