കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ഉപമുഖ്യമന്ത്രി ബിജെപിയിലേക്ക്? രണ്ടും കല്‍പ്പിച്ച് അമിത് ഷാ, റാവുവിന്‍റെ നെഞ്ചില്‍ അടുത്ത ആണി

  • By
Google Oneindia Malayalam News

ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ തെലുങ്കാനയില്‍ ഇത്തവണ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ ടിആര്‍എസ് ആണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്. 17ല്‍ 9 സീറ്റുകള്‍ ടിആര്‍എസ് നേടിയപ്പോള്‍ 4 സീറ്റുകള്‍ ബിജെപിക്ക് നേടി. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്ന് സീറ്റുകള്‍ അധികം. അമിത് ഷായെന്ന ചാണക്യ തന്ത്രന് ഒരു സംസ്ഥാനം പിടിയ്ക്കാന്‍ ഒന്നില്‍ നിന്ന് മൂന്നിലേക്കുള്ള ഉയര്‍ച്ച മാത്രം മതിയെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. നാല് സീറ്റുകള്‍ നേടിയ ആത്മവിശ്വാസത്തില്‍ സംസ്ഥാനം പിടിക്കാനുള്ള തന്ത്രങ്ങള്‍ അമിത് ഷാ പുറത്തെടുത്ത് കഴിഞ്ഞു.

<strong>കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും, ബിജെപിക്ക് തിരിച്ചടി, ശിവസേന സഖ്യം തുലാസില്‍</strong>കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും, ബിജെപിക്ക് തിരിച്ചടി, ശിവസേന സഖ്യം തുലാസില്‍

അടുത്ത നിയമസഭ തിരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് അമിത് ഷായുടെ ലക്ഷ്യം. നില തെറ്റിയ കോണ്‍ഗ്രസിന്‍റേയും ഭരണ കക്ഷിയായ ടിആര്‍എസിന്‍റേയും പരമാവധി നേതാക്കളെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് അമിത് ഷാ. നിരവധി നേതാക്കള്‍ ഇതിനോടകം തന്നെ ബിജെപിയില്‍ ചേര്‍ന്ന് കഴിഞ്ഞു. അവസാനമായി ബിജെപിയിലേക്ക് ചേക്കാറാനിരിക്കുന്നത് റാവുവിന്‍റെ മുന്‍ ഉപമുഖ്യനാണ്. വിശദാംശങ്ങളിലേക്ക്

 റാവുവിന് കനത്ത പ്രഹരം

റാവുവിന് കനത്ത പ്രഹരം

ദക്ഷിണേന്ത്യ പിടിക്കാതെ തനിക്ക് വിശ്രമമില്ലെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍മാരുടെ യോഗത്തില്‍ ഒരിക്കല്‍ തുറന്ന് പറഞ്ഞത്. എന്ത് വിലകൊടുത്തും അടുത്ത തിരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലും താമരവിരിയിക്കുമെന്നാണ് ഷായുടെ ശപഥം. പ്രാദേശിക കക്ഷികളുടെ അടിവേരിളക്കിയാണെങ്കിലും തന്‍റെ ശപഥം നേടിയെടുക്കുമെന്ന ലൈനിലാണ് ഷായുടെ നീക്കങ്ങള്‍. തെലങ്കാനയാണ് ഷാ ഇപ്പോള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. ഇവിടെ നിന്ന് നിരവധി കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്ന് കഴിഞ്ഞു.അവസാനമായി സംസ്ഥാനത്ത് ബിജെപിയില്‍ ചേരാനിരിക്കുന്നത് ടിആര്‍എസ് മുന്‍ ഉപമുഖ്യനായി കദിയം ശ്രീഹരിയാണ്.

 കാബിനറ്റില്‍ ഇല്ല

കാബിനറ്റില്‍ ഇല്ല

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും റാവുവിന്‍റെ ടിആര്‍എസ് വന്‍ ഭൂരിപക്ഷത്തിലാണ് അധികാരത്തില്‍ ഏറിയത്. എന്നാല്‍ കദിയം ശ്രീഹരിയെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വാറങ്കലില്‍ നിന്നുള്ള അതിശക്തനായ നേതാവായിട്ട് കൂടി ശ്രീഹരിയെ റാവു തഴഞ്ഞത് വലിയ ഞെട്ടലായിരുന്നു തെലങ്കാന രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ റാവുവും ശ്രീഹരിയും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിരുന്നു.

 മുതിര്‍ന്ന നേതാക്കളും

മുതിര്‍ന്ന നേതാക്കളും

സ്റ്റേഷന്‍ ഗണ്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന ശ്രീഹരിയുടെ ആവശ്യം റാവു തള്ളിയതായിരുന്നു ഇതിന് കാരണം. ലോക്സഭ തിരഞ്ഞെടുപ്പില്‍ വാറങ്കല്‍ സീറ്റില്‍ നിന്ന് മകളെ മത്സരിപ്പിക്കണമെന്ന് ശ്രീഹരി ആവശ്യപ്പെട്ടെങ്കിലും റാവു ആ ആവശ്യവും നിരസിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ശ്രീഹരിയെ ഇതോടെ തഴഞ്ഞ് തുടങ്ങി.

 ബിജെപിയില്‍ ചേരും?

ബിജെപിയില്‍ ചേരും?

തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ശ്രീഹരി ക്ഷണിക്കപ്പെട്ടെങ്കിലും ശ്രീഹരി എത്തും മുന്‍പ് തന്നെ മന്ത്രി ഇറബെല്ലി ദയാകര്‍ റാവു പതാക ഉയര്‍ത്തി. ഇതോടെ പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അവഗണന പരസ്യമായി തുറന്ന് പറഞ്ഞ് ശ്രീഹരി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീഹരി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ പുതിയ നീക്കം ടിആര്‍എസിന് വലിയ വെല്ലുവിളിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

നേരത്തേ ടിഡിപിയുടേയും കോണ്‍ഗ്രസിന്‍റേയും മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ടിഡിപി നേതാക്കളും അവിഭക്ത ആന്ധ്രയിലെ മുന്‍ മന്ത്രിമാരുമായ ഇ പെഡ്ഡി റെഡ്ഡി, ബോഡ ജനാര്‍ധന്‍, മുന്‍ എംപി സുരേഷ് റെഡ്ഡി, ടിഡിപിയുടെ മറ്റുചില നേതാക്കള്‍ എന്നിവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എം ശശിധര്‍ റെഡ്ഡി, പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ നേതാവ് ശൈഖ് റഹ്മത്തുല്ല എന്നിവരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. വരും ദിവസങ്ങളിലും നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

<strong>രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍</strong>രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍

English summary
Former TRS deputy CM may join BJP soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X