കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകൻ സുഹൈബ് ഇല്യാസിയെ വെറുതെ വിട്ടു; 18 വർഷങ്ങൾക്ക് ശേഷം!!!

  • By Desk
Google Oneindia Malayalam News

ദില്ലി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകനായിരുന്ന സുഹൈബ് ഇല്യാസിയെ ദില്ലി ഹൈക്കോടതി വെറുതെ വിട്ടു. 18 വർഷങ്ങൾക്ക് മുൻപാണ് സുഹൈബിന്റെ ഭാര്യ അഞ്ജുവിനെ ദില്ലിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ദില്ലി അഡീഷണൽ സെഷൻസ് കോടതി ഈ കേസിൽ ഇല്യാസിന് ജീവപര്യന്തം തടവും 10 ലക്ഷം പിഴയും വിധിച്ചിരുന്നു. വളരെ പ്രചാരമുള്ള ഒരു ക്രൈം പരിപാടിയിലൂടെ ശ്രദ്ധേയനായ അവതാരകനായിരുന്നു സുഹൈബ്.

ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്

ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്

ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ക്രൈം പരിപാടിയിലൂടെയാണ് സുഹൈബ് ഇല്യാസി പ്രക്ഷകർക്ക് സുപരിചിതനാകുന്നത്. പരിപാടിയുടെ നിർമാതാവും അവതാരകനും സുഹൈബ് ഇല്യാസി ആയിരുന്നു. ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സുഹൈബിന്റെ ഭാര്യയുടെ മരണ വാർത്തയും പിന്നാലെയുള്ള അറസ്റ്റും ഉണ്ടാകുന്നത്.

ഭാര്യയുടെ മരണം

ഭാര്യയുടെ മരണം

2000 ജനുവരി പതിനൊന്നിനാണ് അഞ്ജു മരിക്കുന്നത്. ഈസ്റ്റ് ദില്ലിയിലെ വീട്ടിൽ ബോധരഹിതയായി കണ്ടെത്തിയ അഞ്ജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അ‍ഞ്ജുവിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. അഞ്ജു ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ റിപ്പോർട്ട്.

അറസ്റ്റ്

അറസ്റ്റ്

മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സുഹൈബ് ഇല്യാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2000 മാർച്ച് 28നാണ് സുഹൈബ് അറസ്റ്റിലാകുന്നത്. അഞ്ജുവിന്റെ മരണം ആത്മഹത്യായാക്കി തീർക്കാൻ സുഹൈബ് ശ്രമിച്ചതയായും കോടതി നിരീക്ഷിച്ചിരുന്നു. നീണ്ട നാളത്തെ നിയമ യുദ്ധത്തിനൊടുവിലാണ് സുഹൈബ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതികെ ഇല്യാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്ത്രീധനം

സ്ത്രീധനം

സ്ത്രീധനത്തിന്റെ പേരിൽ അഞ്ജുവിനെ സുഹൈബ് പീഡിപ്പിക്കാറുണ്ടെന്ന അഞ്ജുവിന്റെ അമ്മയുടെയും സഹോദരിയുടെയും പരാതിയേ തുടർന്നായിരുന്നു അന്വേഷണം. കരിയറിൽ മികച്ച നിലയിൽ എത്തിനിൽക്കുന്ന സമയത്ത് അ‍ഞ്ജു തന്റെ തനിനിറം പുറത്താക്കുമോയെന്ന് ഭയന്ന് സുഹൈബ് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി അന്ന് ചൂണ്ടിക്കാട്ടിയത്. അഞ്ജു കാനഡയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നത് ഇതിന് തെളിവായി കോടതി ചൂണ്ടിക്കാട്ടി.

പിതാവിനൊപ്പം മകൾ

പിതാവിനൊപ്പം മകൾ

52കാരനായ സുബൈഹിനൊപ്പമാണ് മകൾ ആലിയയും. ഞാൻ എന്റെ പിതാവിനെ പൂർണമായും വിശ്വസിക്കുന്നു. വളരെയധികം സന്തോഷം തോന്നുന്നുണ്ട് ഇപ്പോൾ. വിധി വരാതെ ഇരുന്നതിനാലാണ് ഇതുവരെ ഞങ്ങൾ മൗനം പാലിച്ചത്. കേസിന്റെ പേരിൽ പിതാവും താനും ഒരുപാട് പീഡനങ്ങൾ അനുഭവിച്ചു. പക്ഷെ ഒരിക്കൽ ോപലും താൻ പിതാവിനെ അവിശ്വസിച്ചിട്ടില്ല- വിധി കേട്ട ശേഷം ആലിയ പ്രതികരിച്ചു.

കേരളം വീണ്ടും പ്രളയ ഭീതിയില്‍; ഏഴ് ഡാമുകള്‍ തുറന്നു... ഇടുക്കി ഡാം ഉടന്‍ തുറക്കും; സര്‍വ്വത്ര ജാഗ്രതകേരളം വീണ്ടും പ്രളയ ഭീതിയില്‍; ഏഴ് ഡാമുകള്‍ തുറന്നു... ഇടുക്കി ഡാം ഉടന്‍ തുറക്കും; സര്‍വ്വത്ര ജാഗ്രത

ന്യൂനമർദ്ദം: കൊച്ചിയിൽ നിന്ന് പോയ 150 ബോട്ടുകളെ കുറിച്ച് വിവരമില്ല, മുന്നറിയിപ്പ് ലഭിച്ചിട്ടില്ലന്യൂനമർദ്ദം: കൊച്ചിയിൽ നിന്ന് പോയ 150 ബോട്ടുകളെ കുറിച്ച് വിവരമില്ല, മുന്നറിയിപ്പ് ലഭിച്ചിട്ടില്ല

English summary
Ex-TV Anchor Suhaib Ilyasi Acquitted By Delhi High Court In Wife's Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X