കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മമതയുടെ മാസ് നീക്കം, മുന്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ ബിജെപി വിട്ട് തൃണമൂലില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: മുകുള്‍ റോയിക്ക് പിന്നാലെ ബംഗാള്‍ രാഷ്ട്രീയത്തില്‍ അമ്പരിപ്പിച്ച് പുതിയ രാജി കൂടി. മുന്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ ബിജെപിയില്‍ നിന്ന് രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. അടുത്തിടെ സുപ്രിയോ ബിജെപി വിട്ടത്. അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലാണ് സുപ്രിയോയെ തൃണമൂലിലേക്ക് കൊണ്ടുവന്നത്. അതേസമയം അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ് ബാബുല്‍ സുപ്രിയോ. പ്രചാരണ സമയത്ത് മമത ബാനര്‍ജിക്കെതിരെ ശക്തമായ പ്രചാരണമായിരുന്നു സുപ്രിയോ നടത്തിയത്. നേരത്തെ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും സുപ്രിയോ പറഞ്ഞ്. അന്ന് അമിത് ഷാ ഇടപെട്ടായിരുന്നു പിന്തിരിപ്പിച്ചത്.

1

ഏറ്റവും നല്ല രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും, ധാര്‍മികത ഉയര്‍ത്തി പിടിക്കാനുമാണ് താന്‍ ശ്രമിക്കുകയെന്ന് സുപ്രിയോ പറഞ്ഞു. മമത ബാനര്‍ജിയെ തിങ്കളാഴ്ച്ച കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍ സുപ്രിയോക്ക് വീണ്ടുമൊരു അവസരം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരുന്നില്ല. ഇതോടെ താന്‍ രാഷ്ട്രീയം വിടുകയാണെന്ന് സുപ്രിയോ പ്രഖ്യാപിച്ചിരുന്നു. ഒരുപാര്‍ട്ടിയിലേക്കും ഇല്ലെന്നായിരുന്നു അന്ന് സുപ്രിയോ പറഞ്ഞിരുന്നു. ആരും തന്നെ പാര്‍ട്ടിയില്‍ ചേരാനായി സമീപിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. ഞാനൊരു ടീം പ്ലെയറാണ്. മോഹന്‍ ബഗാനെ മാത്രമാണ് ഞാന്‍ പിന്തുണച്ചിട്ടുള്ളത്. ഒരു പാര്‍ട്ടിക്കൊപ്പം മാത്രമാണ് ഞാന്‍ നിന്നിട്ടുള്ളത്. അത് ബംഗാള്‍ ബിജെപിയാണെന്നും സുപ്രിയോ പറഞ്ഞിരുന്നു.

സുപ്രിയോയുടെ രാജി ബിജെപിയെ ശരിക്കും ഞെട്ടിച്ചിരുന്നു. അമിത് ഷാ അദ്ദേഹത്തെ വിളിച്ച് അനുനയിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സുപ്രിയോക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറച്ചിരുന്നു. സെഡ് കാറ്റഗറിയില്‍ നിന്ന് വൈ കാറ്റഗറിയിലേക്കാണ് മാറിയത്. ഇതിന് പിന്നാലെ തന്നെ സുപ്രിയോ പാര്‍ട്ടി വിടുമെന്ന സൂചന ശക്തമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ ഭീഷണികളൊന്നും ഇല്ലെന്നും,അതുകൊണ്ടാണ് ഇതില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചതെന്നുമാണ് ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചിരുന്നത്. സിആര്‍പിഎഫാണ് താരത്തിന്റെ സുരക്ഷാ സാഹചര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

Recommended Video

cmsvideo
മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

നേരത്തെ രാഷ്ട്രീയം വിട്ടെങ്കില്‍ പാര്‍ലമെന്റ് അംഗമായി തുടരുകയായിരുന്നു അദ്ദേഹം. പക്ഷേ അപ്രതീക്ഷിത നീക്കത്തിലൂടെ അദ്ദേഹം ബിജെപി നേതൃത്വത്തെ ഞെട്ടിക്കുകയായിരുന്നു. സുപ്രിയോ പ്രശസ്ത ഗായകനായിരുന്നു. 2014ലാണ് അദ്ദേഹം ബിജെപിയിലെത്തുന്നത്. 2014ല്‍ അസന്‍സോളില്‍ നിന്ന് താരം മത്സരിച്ചിരുന്നു. 2019ല്‍ തൃണമൂലിന്റെ പ്രശസ്ത സ്ഥാനാര്‍ത്ഥി മൂണ്‍ മൂണ്‍ സെന്നിനെ അട്ടിമറിച്ചാണ് സുപ്രിയോ വിജയം നേടുന്നത്. ഇതിന് പിന്നാലെ മോദി സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയായി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലും സുപ്രിയോ മത്സരിച്ചിരുന്നു. ടോളിഗഞ്ചില്‍ നിന്നായിരുന്നു മത്സരം. പക്ഷേ പരാജയപ്പെട്ടിരുന്നു.

English summary
former union minister babul supriyo joined trinamool congress, big setback for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X