കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു, വാജ്‌പേയ് മന്ത്രിസഭയിലെ പ്രധാനി

Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. വാജ്‌പേയ് മന്ത്രിസഭയില്‍ വിദേശകാര്യം, ധനകാര്യം, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അഞ്ച് തവണ രാജ്യസഭാംഗവും നാല് തവണ ലോക്‌സഭാംഗവും ആയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Jaswant Singh


പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് ട്വിറ്ററിലൂടെ മരണ വാര്‍ത്ത പുറത്തറിയിച്ചത്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 6.55 ഓടെയായിരുന്നു മരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളിമുറിയില്‍ തെന്നി വീണതിനെ തുടര്‍ന്ന് ജസ്വന്ത് സിംഗിന് തലയ്ക്ക് പരിക്കേല്‍ക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു.

രാജസ്ഥാനിലെ ജസോളില്‍ 1938 ജനുവരി മൂന്നിന് താക്കൂര്‍ സര്‍ദ്ദാര്‍ റാത്തോഡിന്റെയും കന്‍വര്‍ ബൈസയുടെയും മകനായാണ് ജസ്വന്ത് സിംഗ് ജനിച്ചത്. സൈനിക സേവനത്തിന് ശേഷമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. 1960 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും 80കളിലാണ് ഏറെ ശ്രദ്ധ നേടിയത്.

2014ല്‍ ഇദ്ദേഹത്തിന് ബിജെപി സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ ബാല്‍മറില്‍ നിന്ന് ഇദ്ദേഹം സ്വതന്ത്രനായി മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയാണ് ചെയ്തത്. ഇതിന് പിന്നാലെ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ബിജെപിക്ക് ഞെട്ടൽ; ഹരിയാനയിൽ സർക്കാർ വീഴുമോ.. എരിതീയിൽ എണ്ണ പകർന്ന് കോൺഗ്രസുംബിജെപിക്ക് ഞെട്ടൽ; ഹരിയാനയിൽ സർക്കാർ വീഴുമോ.. എരിതീയിൽ എണ്ണ പകർന്ന് കോൺഗ്രസും

രാജ്യത്തെ ഊട്ടുന്നവർക്ക് മുന്നിൽ കണ്ണടയ്ക്കുന്നവർക്കൊപ്പം തുടരാനില്ല; ആഞ്ഞടിച്ച് ഹർസിമ്രത് കൗർരാജ്യത്തെ ഊട്ടുന്നവർക്ക് മുന്നിൽ കണ്ണടയ്ക്കുന്നവർക്കൊപ്പം തുടരാനില്ല; ആഞ്ഞടിച്ച് ഹർസിമ്രത് കൗർ

കൊവിഡ് വാക്സിൻ വാങ്ങാൻ 80,000 കോടി രൂപയുണ്ടോ? അടുത്ത വെല്ലുവിളി, സർക്കാരിനോട് സെറം മേധാവികൊവിഡ് വാക്സിൻ വാങ്ങാൻ 80,000 കോടി രൂപയുണ്ടോ? അടുത്ത വെല്ലുവിളി, സർക്കാരിനോട് സെറം മേധാവി

English summary
Former Union Minister Jaswant Singh passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X