കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് അന്തരിച്ചു; തൊഴിലുറപ്പ് പദ്ധതിയുടെ 'ആര്‍ക്കിടെക്'

Google Oneindia Malayalam News

പട്ന: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ആര്‍ജെഡി നേതാവുമായ രഘുവംശ പ്രസാദ് അന്തരിച്ചു. 74 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഒന്നാം യുപിഎ സര്‍ക്കാറില്‍ ഗ്രാമവികസന മന്ത്രിയായിരുന്ന ഇദ്ദേഹമാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം.

പാര്‍ട്ടി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ ദീര്‍ഘകാല സഹചാരികളിലൊരാളുമായിരുന്ന രഘുവംശ്‌ പ്രസാദ് സിങ് നേതൃതലത്തിലെ പ്രശ്നങ്ങള്‍ കാരണം രണ്ട് ദിവസങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നും നിന്നും രാജി പ്രഖ്യാപിച്ചിരുന്നു. ലാലു പ്രസാദ് യാദവ് ജനതാദളില്‍ ആയിരുന്നപ്പോഴും 1997-ല്‍ ആര്‍ജെഡി രൂപീകരിച്ചത് മുതലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നേതാവാണ് രഘുവംശ്‌ പ്രസാദ് സിങ്.

 raghuvansh-prasad-singh-

'കര്‍പുരി ഠാക്കൂറിന്റെ മരണശേഷം ഞാന്‍ 32 വര്‍ഷം നിങ്ങളുടെ പിന്നില്‍ നിന്നു. എന്നാല്‍ ഇനിയില്ല.'- എന്നാണ് ലാലു പ്രസാദിന് അയച്ച സ്വന്തം കൈപ്പടയില്‍ എഴുതിയ രാജിക്കത്തില്‍ 74 വയസുകാരനായ രഘുവംശ് എഴുതിയത്. തേജസ്വി യാദവിന്‍റെ നേതൃത്വത്തിന് കീഴിയില്‍ മുന്നോട്ടുകൊണ്ടുപോകുന്ന പാര്‍ട്ടിയില്‍ രഘുവംശ് കുറച്ചുകാലമായി അസന്തുഷ്ടനായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഇദ്ദേഹം ജെഡിയുവില്‍ ചേര്‍ന്നേക്കുമെന്ന സൂചനകളും ഉണ്ടായിരുന്നു.

അതേസമയം, രഘുവംശ പ്രസാദിന്‍റെ രാജി സ്വീകരിക്കാന്‍ ലാലു പ്രസാദ് യാദവ് തയ്യാറായിരുന്നില്ല. നിങ്ങള്‍ എവിടെയും പോകുന്നില്ലെന്നും ആശുപത്രി വിട്ടാല്‍ ഉടന്‍ ചര്‍ച്ചകള്‍ നടത്താമെന്നും ലാലു ഉറപ്പ് നല്‍കിയിരുന്നു. അഞ്ച് തവണ വൈശാലിയില്‍ നിന്ന് വിജയിച്ച എംപിയായിരുന്നു രഘുവംശ പ്രസാദ്.

ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്

English summary
former union minister raghuvansh prasad singh passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X