കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണിട്രാപിൽ കുടുങ്ങി മുൻ കേന്ദ്രമന്ത്രിയുടെ മകനും? സംഘത്തിന് കൈമാറിയത് കോടികൾ, സംഭവം ഇങ്ങനെ...

Google Oneindia Malayalam News

രാജ്യത്തെ തന്നെ ഞെട്ടിച്ച ഏറ്റവും വലിയ ഹണി ട്രപ്പ് കഥകളാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്ന് പുറത്ത് വരുന്നത്. പ്രധാനി ശ്വേത ജയിൻ പോലീസ് പിടിയിലായതോടെയാണ് പല ഞെട്ടിക്കുന്ന കാര്യങ്ങളും പുറത്ത് വരുന്നത്. സംഭവത്തിൽ 12 ഉന്നത ഉദ്യോഗസ്ഥരും എട്ട് മുൻ മന്ത്രിമാരും കുടുങ്ങുമെന്നും ഉറപ്പായിരിക്കുകയാണ്. പിതാവിന്റെ പ്രായമുള്ളവരുമായും ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കോളേജ് വിദ്യാർത്ഥിനികളായ 24 പെൺകുട്ടികളെ ലൈംഗീക ബന്ധത്തിന് നിർബന്ധച്ചരുന്നതായും പിടിയിലായ ശ്വേത ജെയിൻ പോലീസിന് മൊഴി നൽകിയിരുന്നു.

നിർധനരായ പെൺകുട്ടികളെയാണ് വശീകരിച്ച് കൂടെ ചേർത്തത്. ഇവരെയെല്ലാം മധ്യപ്രദേശിലെ ഉന്നതർക്ക് കാഴ്ചവെച്ചതായും ശ്വേത പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോകൾ കാണിച്ചാണ് ഇവർ ഉന്നതരിൽ നിന്ന് കോടികൾ തട്ടുന്നത്. വിവിധ സർക്കാർ കരാറുകൾ നേടിയെടുക്കുന്നതിന് വേണ്ടി ഉന്നതരെ തൃപ്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ശ്വേത കോളേജ് വിദ്യാർത്ഥിനികളെ ഉപയോഗിച്ചിരുന്നത്. എന്നാൽ മുൻ കേന്ദ്രമന്ത്രിയുടെ മകനും ഹണിട്രപിൽ പെട്ടിരുന്നെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കണ്ടെടുത്തത് നിരവധി ദൃശ്യങ്ങൾ

കണ്ടെടുത്തത് നിരവധി ദൃശ്യങ്ങൾ


ഹണി ട്രാപിൽ പിടിയിലായ പ്രതികളുടെ ഫോണുകളിൽ നിന്നും ലാപ്ടോപിൽ നിന്നും ആയിരക്കണക്കിന് സെക്സ് ചാറ്റുകളും, വീഡിയോ ദൃശ്യങ്ങളുമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പന്ത്രണ്ടോളം ഐഎഎസ് ഉദ്യോഗസ്ഥരും ഏട്ട് മുൻ മന്ത്രിമാരും നിരവധി നടന്മാരും മാധ്യമപ്രവർത്തകരും കുടുങ്ങുമെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

ദൃശ്യങ്ങളിൽ‌ മുൻ കേന്ദ്രമന്ത്രിയുടെ മകനും

ദൃശ്യങ്ങളിൽ‌ മുൻ കേന്ദ്രമന്ത്രിയുടെ മകനും

അതേസമയം മകനെ രക്ഷിക്കാൻ മുൻ കേന്ദ്രമന്ത്രി തട്ടിപ്പ് സംഘത്തിന് വലിയ തുക കൈമാറിയിരുന്നു എന്ന വാർത്തയും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഏത്സ രാഷ്ട്രീയ പാർട്ടിയിലെ മന്ത്രിയായിരുന്നെന്ന് വ്യക്തമല്ല. കേസ് അന്വേഷിക്കുന്ന സംഘം പ്രതിയുടെ മോതിരത്തിൽ നിന്നുള്ള ഇലക്ട്രോണിക് ഉപകരണത്തിൽ നിന്ന് ആയിരത്തോളം മൾട്ടി മീഡിയ ഫയലുകൾ കണ്ടെത്തിയിരുന്നു. ഇതിൽ മുൻ കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പെട്ട വീഡിയോയും കണ്ടെടുത്തിരുന്നു. ഈ വീഡിയോ പുറത്ത് വരാതിരിക്കാൻ സംഘത്തിൻ മുൻ കേന്ദ്രമന്ത്രി വലിയ തുക നൽകിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇടനിലക്കാർ മാധ്യമപ്രവർത്തകരോ?

ഇടനിലക്കാർ മാധ്യമപ്രവർത്തകരോ?

അറസ്റ്റിലായ പ്രതികളുടെ കോൾ ലിസ്റ്റ് പരിശോധിച്ച അന്വേഷണ സംഘത്തിന് ഭോപ്പാലിലെ പ്രധാന വ്യവസായികളുമായി സംഘം സംസാരിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പ്രമുഖ ബിസിനസുകാരെയും സംഘം കുടുക്കിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. എൻ‌ജി‌ഒ നടത്തുകയും ബിജെപി എം‌എൽ‌എ ബ്രിജേന്ദ്ര പ്രതാപ് സിങ്ങിന്റെ വീട് വാടകയ്ക്ക് എടുക്കുകയും ചെയ്ത ശ്വേത ജെയിൻ എന്ന സ്ത്രീയാണ് ഹണി ട്രാപിന്റെ രാജ്ഞി. ചില മാധ്യമപ്രവർത്തകർ ബ്യൂറോക്രാറ്റുകളുമായും ജെയിനുമായും ഇടനിലക്കാരായി ഇടപെടുമായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.

അന്വേഷണം നിരീക്ഷിച്ച് മുഖ്യമന്ത്രി

അന്വേഷണം നിരീക്ഷിച്ച് മുഖ്യമന്ത്രി


ഉന്നതതല അന്വേഷണത്തിലെ പുരോഗതി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ട്. എസ്‌ഐ‌ടി മേധാവി സഞ്ജീവ് ഷാമി വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി മന്ദിരത്തിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. നാഥ് തന്റെ മന്ത്രിമാരിൽ നിന്നും ഫീഡ്ബാക്ക് സ്വീകരിക്കുന്നതായും റിപ്പോർട്ടുണ്ട്. നൂറുകണക്കിന് കോടി രൂപയിൽ ലാഭകരമായ സർക്കാർ കരാറുകൾ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുടുക്കാൻ രണ്ട് ഡസനോളം കോളേജ് വിദ്യാർത്ഥികളെ രംഗത്തിറക്കിയിരുന്നെന്ന് ശ്വേത ജെയിൻ വ്യക്തമാക്കി. അഞ്ച് സ്ത്രീകൾ ഉൾപ്പെടെ അര ഡസൻ പേരെ അധികൃതർ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വിഡിയോ പല സ്ഥലങ്ങളിൽ നിന്നും...

വിഡിയോ പല സ്ഥലങ്ങളിൽ നിന്നും...

ഇരകളെ കബളിപ്പിക്കുന്നതിനായി ഹണി ട്രാപ്പ സംഘം പല പല സ്ഥലങ്ങളിലാണ് ഇടപാടിനായി തിരഞ്ഞെടുക്കുന്നത്. ക്ലബുകൾ, ഹോട്ടലുകൾ, വീടുകൾ, ഫാം ഹൗസുകൾ, ഗസ്റ്റ് ഹൗസുകൾ, സഞ്ചരിക്കുന്ന ട്രെയിനുകൾ എന്നിവ സംഘം ഇടപാടിനായി തിരഞ്ഞെടുക്കാറുണ്ടെന്ന് പ്രതികളി നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്ത വീഡിയോകളിൽ നിന്ന് വ്യക്തമാണെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ സ്ത്രീകൾ മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ദില്ലി , ഹരിയാന, ഛത്തീഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വീഡിയോ പകർത്തിയിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാവി ഗതി തീരുമാനിക്കാൻ ക്ലിപ്പുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

കോളേജ് വിദ്യാർത്ഥിനികളെ കുടുക്കി

കോളേജ് വിദ്യാർത്ഥിനികളെ കുടുക്കി

വമ്പൻ കമ്പനികൾക്ക് കരാർ നേടികൊടുക്കുക വഴി ശ്വേതയും മറ്റൊരു പ്രതി ആരതി ദയാലും വലിയ കമ്മീഷൻ നേടിയെടുത്തിരുന്നു. ഇതിനൊപ്പം ചില സർക്കാർ തസ്തികകളിൽ കയറി പറ്റാൻ എഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർക്ക് പൺകുട്ടികളെ കാഴ്ചവെച്ചു. ഇടപാടുകാരായി ഉന്നത ഉദ്യോഗസ്ഥർ കൂടിയതോടെയാണ് ഇവർ കോളേജ് വിദ്യാർത്ഥിനികളഎ കെണിയിൽ പെടുത്താൻ തുടങ്ങിയത്. ഇങ്ങനെ കെണിയിൽ വഴുന്ന പെൺകുട്ടികളെ പിതാവിന്റെ പ്രായമുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. കോളേജ് വിദ്യാർത്ഥിനികൾക്ക് പുറമെ നാൽപ്പതോളം കോൾ ഗേളുകളെയും ഹണിട്രാപ് സംഘം ഉപയോഗിച്ചിരുന്നു.

English summary
Former Union Minister’s son among victims of honey-trap racket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X