കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്രം ലാ‍ന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ: കുടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും

Google Oneindia Malayalam News

Recommended Video

cmsvideo
NASA finds ISRO's Vikram lander on Moon, releases images of debris | Oneindia Malayalam

ദില്ലി: വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ. ലൂണാര്‍ ഓര്‍ബിറ്റ‍ര്‍ പക‍ര്‍ത്തിയിട്ടുള്ള ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് കണ്ടെത്തല്‍. നാസ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ കാണാതായ വിക്രം ലാന്‍ഡറിനെ കണ്ടെത്തുന്നതിനായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ഐഎസ്ആര്‍ഒയുമായി സഹകരിച്ചിരുന്നു. നേരത്തെ നാസയുടെ റീ കണ്‍സസ് ഓ‍ര്‍ബിറ്ററാണ് വിക്രം ലാന്‍ഡ‍ര്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തിയ പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഇത് ഫലം കണ്ടിരുന്നില്ല. വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ അറിയിച്ചിട്ടുണ്ട്.

 ബിജെപിയുമായി സഹകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു, മകൾക്ക് കേന്ദ്ര മന്ത്രിസ്ഥാനം, വെളിപ്പെടുത്തി പവാർ ബിജെപിയുമായി സഹകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു, മകൾക്ക് കേന്ദ്ര മന്ത്രിസ്ഥാനം, വെളിപ്പെടുത്തി പവാർ

ചന്ദ്രോപരിതലത്തില്‍750 മീറ്റര്‍ കിഴക്ക് പടിഞ്ഞാറായി മെക്കാനിക്കല്‍ എന്‍ജിനീയറായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് ആദ്യം വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അറിയിച്ചുകൊണ്ട് സുബ്രഹ്മണ്യ എല്‍ആര്‍ഒ പ്രൊജക്ടിനെ സമീപിക്കുകയായിരുന്നു. ചെന്നൈ സ്വദേശിയാണ് ഇദ്ദേഹം. ചന്ദ്രോപരിതലത്തില്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തിയ വിക്രം ലാന്‍ഡറിന്റെ തകര്‍ന്ന കഷ്ണങ്ങളായ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 21 കഷ്ണങ്ങളായി മാറിയെന്നാണ് നാസ പുറത്തുവിട്ട ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഒക്ടോബ‍ര്‍ 14, 15, നവംബ‍ര്‍ 11 എന്നീ തിയ്യതികളിലെടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.

vkiramlander-1

ജൂലൈ രണ്ടിനാണ് ചന്ദ്രയാൻ-2 ഐഎസ്ആർഒ വിക്ഷേപിച്ചത്. ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനായിരുന്നു ഐഎസ്ആർഒ ലക്ഷ്യമിട്ടത്. സെപ്റ്റംബർ 7ന് പുലർച്ചെയാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത്. വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതൊഴിച്ചാൽ ദൗത്യത്തിന്റെ 95 ശതമാനവും വിജയമായിരുന്നുവെന്നാണ് ഐഎസ്ആർഒ പറയുന്നത്. ഓർബിറ്റർ, ലാൻഡർ, റോവർ എന്നീ പ്രധാന ഭാഗങ്ങളടങ്ങിയതാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2. പ്രതീക്ഷിച്ച സ്ഥലത്ത് നിന്നും 500 മീറ്റർ മാറി വിക്രം ലാൻഡര്‌ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നേരത്തെ ലോക്സഭയില്‍ അറിയിച്ചത്.

English summary
Found Chandrayaan 2's Lander Vikram On Moon Surface, Says NASA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X