കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ മഞ്ഞുമല ഇടിഞ്ഞു വീണ് വീണ്ടും അപകടം, മലയാളിയടക്കം നാല് സൈനികർ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ശ്രീനഗർ: കശ്മീരിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ രണ്ട് അപകടങ്ങളിലായി മലയാളിയടക്കം നാല് സൈനികർ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ താങ്ദാർ സെക്ടറിലുണ്ടായ അപകടത്തിലാണ് മൂന്ന് പേർ മരിച്ചത്. ഗുരേസ് സെക്ടറിലുണ്ടായ അപകടത്തിൽ ഒരു സൈനികനും കൊല്ലപ്പെട്ടു.

 ചിദംബരം എനിക്കും മോദിക്കും അമിത് ഷായ്ക്കുമെതിരെ കള്ളക്കേസ് ചുമത്തി, ഗഡ്കരി പറയുന്നത് ഇങ്ങനെ ചിദംബരം എനിക്കും മോദിക്കും അമിത് ഷായ്ക്കുമെതിരെ കള്ളക്കേസ് ചുമത്തി, ഗഡ്കരി പറയുന്നത് ഇങ്ങനെ

നിരവധി പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം പൂവച്ചൽ കുളക്കാട് സ്വദേശി അഖിലാണ് അപകടത്തിൽ മരിച്ച മലയാളി. കരസേനയിലെ നഴ്സിംഗ് അസിസ്റ്റന്റായിരുന്നു അഖിൽ. അഖിലിന‍റെ മൃതദേഹം ശ്രീനഗറിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പത്ത് വർഷമായി കരസേനയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു അഖിൽ. വ്യാഴാഴ്ച അഖിലിന്റെ മൃതദേഹം നാട്ടിലെത്തിക്കും. മകന്റെ ഒന്നാം പിറന്നാളിന് നാട്ടിലെത്തിയിരുന്ന അഖിൽ കഴിഞ്ഞ ഒക്ടോബറിലാണ് മടങ്ങിയത്.

army

ശൈത്യകാലം തുടങ്ങിയതോടെ കശ്മീരിൽ മഞ്ഞുമല ഇടിഞ്ഞ് വീണ് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച സിയാച്ചിനിൽ സൈനിക പട്രോൾ സംഘത്തിന് മേൽ മഞ്ഞുമല ഇടിഞ്ഞു വീണ് രണ്ട് സൈനികർ മരിച്ചിരുന്നു. നവംബർ 18നുണ്ടായ അപകടത്തിൽ നാല് സൈനികരും ഗ്രാമീണരായ രണ്ട് ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.

English summary
Four army personnel killed in avalanches in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X