പൊലീസ് റെയ്ഡ് ഫലം കണ്ടു; അന്തര്‍ സംസ്ഥാന ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിലെ നാല് പേര് അറസ്റ്റില്‍
ഹൈദരാബാദ്: ഉന്നതരുള്‍പ്പെട്ട അന്തര്‍ സംസ്ഥാന സെക്സ് റാക്കറ്റ് നടത്തിപ്പുകാര്‍ പിടിയില്‍. ഹൈദരാബാദ് പൊലീസ് നടത്തിയ റെയ്ഡിനിടെ സ്ത്രീകളുള്‍പ്പെടെ നാല് പേരാണ് അറസ്റ്റിലായത്.
അയേഷ ബീഗം, ഉപേന്ദ്ര കുമാര്‍, അനീഷ് കുമാര്‍ യാദവ്, ഇമ്രാന് മുസ്തഫ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

സുപ്രധാന നഗരങ്ങളില്‍
ഹൈദരാബാദ്, ബീഹാര്‍, കൊല്‍ക്കത്ത, മുംബൈ, ദില്ലി എന്നീ സുപ്രധാന നഗരങ്ങളിലായി പ്രവര്‍ത്തിക്കുന്ന സംഘം പിടിയിലാവുന്നത് സമ്പന്ന മേഖലയായ സൈബറാബാദില്‍ നിന്നാണ്.

പരസ്യങ്ങള്‍ വിനയാവുന്നു
ഹൈദരാബാദ് നഗരത്തില്‍ വെബ്ബ്സൈറ്റുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുന്ന റാക്കറ്റുകള്‍ സജീവമാണെന്ന ഹൈദരാബാദ് പൊലീസിന്റെ മാര്്ക്കറ്റിംഗ് ഇന്റലിജന്‍സിന്റെ കണ്ടെത്തലാണ് അറസ്റ്റിന് വഴിയരുക്കിയത്.

പൊലീസ് റെയ്ഡ്
ഓണ്‍ലൈന്‍ പരസ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ ബ്ലിസ്ഫുള്‍ എസ്കോര്‍ട്ട്സ് എന്ന വെബ്ബ്സൈറ്റിന്റെ പരസ്യം കേന്ദ്രീകരിച്ച് സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് പേര് അറസ്റ്റിലായത്. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ എസ്കോര്‍ട്ട് സര്‍വ്വീസിലേക്ക് കസ്റ്റമേഴ്സിനെ ആവശ്യമുണ്ടെന്നുള്ളതായിരുന്നു പരസ്യം.

കസ്റ്റമേഴ്സിനൊപ്പം
ആവശ്യക്കാര്‍ സമീപിക്കുന്നതോടെ വാട്ട്ആപ്പ് വഴി സ്ത്രീകളുടെ ഫോട്ടോ അയച്ചുനല്‍കി വിലയുറപ്പിച്ചാണ് മാംസവ്യാപാരം. 25,000 രൂപയാണ് ഒരു രാത്രിക്ക് വില.

അറസ്റ്റിന് ശേഷം
നാല് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനാശസ്യപ്രവര്ത്തനങ്ങള് തടയുന്നതിനുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

റൂമില്‍ നിന്ന്
സാംസംഗ് ഫോണുകള്‍, പെണ്‍കുട്ടികളുടെ നഗ്നഫോട്ടോകള്‍, ചാറ്റിംഗ് വിവരങ്ങള്‍ എന്നിവ പൊലീസ് റെയ്ഡ് ചെയ്ത സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്.

അന്വേഷണം നീളുന്നു
ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിലെ മുഖ്യകണ്ണികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. സലീം വെബ്ബ് ഡിസൈനര്‍ ടോട്ടു എന്നിവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് വ്യാപിച്ചിട്ടുള്ളത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ








Click it and Unblock the Notifications