വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തവര്‍ക്ക് നടുറോഡില്‍ ശിക്ഷ; പരസ്യമായി കല്ലെറിഞ്ഞ് സ്ത്രീകള്‍
ഭോപാല്‍: 20 കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് 'പരസ്യമായ' ശിക്ഷ. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. നാല് പേര് ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് വിദ്യാര്‍ഥിനി വീട്ടുകാര്‍ക്കൊപ്പമെത്തി പോലീസില്‍ നല്കിയ പരാതി. ഞായറാഴ്ച രാവിലെയാണ് പരാതി ലഭിച്ചത്. അധികം വൈകാതെ പോലീസ് നാലു പ്രതികളെയും പിടികൂടി. പിന്നീടാണ് തിരക്കേറിയ റോഡിലൂടെ വിലങ്ങുവച്ച് നാലുപേരെയും നടത്തിയത്.
ശനിയാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടത്. മഹാറാണ പ്രതാപ് നഗര്‍ പോലീസില്‍ ഞായറാഴ്ച രാവിലെ വീട്ടുകാര്‍ക്കൊപ്പമെത്തി അവര്‍ പരാതി നല്കി. ചുരുങ്ങിയ സമയത്തിനകം തന്നെ നാലു പേരെയും അറസ്റ്റ് ചെയ്തുവെന്ന് ഡിഐജി ധര്‍മേന്ദ്ര് ചൗധരി പറഞ്ഞു.
തിരക്കേറിയ റോഡിലൂടെയാണ് പ്രതികളെ നടത്തിയത്. ഈ സമയം സ്ത്രീകള്‍ പ്രതികളെ കല്ലെറിഞ്ഞു. മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കവെയാണ് പോലീസ് ഇത്തരമൊരു ശിക്ഷ നടപ്പാക്കിയത്. കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തത്. എംപി നഗറിലെ റസ്റ്റോറന്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം.
ഒരു സീനിയര്‍ വിദ്യാര്‍ഥിക്ക് യുവതിയോട് നേരത്തെ വിദ്വേഷമുണ്ടായിരുന്നു. ഇയാള്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു. പിന്നീട് അപ്സര തീയേറ്ററിനോട് ചേര്‍ന്ന സഹപാഠിയുടെ റൂമിലേക്ക് ബലംപ്രയോഗിച്ച് എടുത്തുകൊണ്ടുപോയി. മറ്റു പ്രതികള്‍ അവിടെയുണ്ടായിരുന്നു. ബന്ധുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് നാലു പേരും ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.

സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പോകാന്‍ അനുവദിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് ഡിഐജി പറഞ്ഞു. സ്ത്രീകള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കാനും അക്രമികള്‍ക്ക് ഭയമുണ്ടാകാനുമാണ് റോഡിലൂടെ വിലങ്ങുവച്ച് നടത്തിയതെന്ന് ഭോപാല്‍ ഐജി ജയദീപ് കുമാര്‍ പറഞ്ഞു. പല പീഡനകേസുകളിലും പരാതി ലഭിക്കുന്നില്ല. ഇരകള്‍ ഭയപ്പെട്ട് പരാതി നല്‍കാറില്ല. എന്നാല്‍ ഇത്തരത്തില്‍ പരസ്യ ശിക്ഷ കൊടുത്താന്‍ ഇരകള്‍ക്ക് പരാതി നല്കാന് ധൈര്യമുണ്ടാകുമെന്നും പോലീസ് പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications