ഉടുമ്പിനെ കൂട്ടബലാത്സംഗം ചെയ്ത നാല് പേര് അറസ്റ്റില്‍; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി
മുംബൈ : മഹാരാഷ്ട്രയിലെ സഹ്യാദ്രി ടൈഗര്‍ റിസര്‍വില്‍ ( എസ് ടി ആര്) ഉടുമ്പിനെ കൂട്ടബലാത്സംഗം ചെയ്ത നാല് പേരെ അറസ്റ്റ് ചെയ്തതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു . രത്നഗിരി ജില്ലയിലെ ഗോഥാനെ ഗ്രാമത്തിലാണ്സംഭവം, റിസര്‍വിന്റെ ഭാഗമായ ചന്ദോളി ദേശീയ ഉദ്യാനത്തില്‍ അനധികൃതമായി പ്രവേശിച്ചതിനും പ്രതിയാക്കിയതിന് പിന്നാലെയാണ് ഈ സംഭവം പുറത്തറിയുന്നത്. അറസ്റ്റിലായവരില്‍ ഒരാളുടെ കയ്യില്‍ വേട്ടയാടുന്നതിന് വേണ്ടിയുള്ള തോക്കമുണ്ടായിരുന്നു.
മാര്‍ച്ച് 31 ന് അനധികൃതമായി വനത്തില്‍ പ്രവേശിച്ചതിന് സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സംഭവം പുറംലോകം അറിയുന്നത്. സത്താറ, സാംഗ്ലി, കോലാപൂര്‍, രത്നഗിരി എന്നീ നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ് സഹ്യാദ്രി ടൈഗര്‍ റിസര്‍വ്. സന്ദീപ് തുക്കാറാം പവാര്‍, മങ്കേഷ് കാംതേകര്‍, അക്ഷയ് കാംതേകര്‍, രമേഷ് ഘാഗ് എന്നിവരാണ് പ്രതികള്‍.

അന്വേഷണത്തിനിടെ പ്രതികള്‍ ഉടുമ്പിനെ ബലാത്സംഗം ചെയ്തതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രതികളുടെ ഒരാളുടെ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് ബന്ധപ്പെട്ട എല്ലാ തെളിവുകളും ഞങ്ങള്‍ വീണ്ടെടുത്തു, അവര്‍ക്ക് ആദ്യം വനം വകുപ്പ് കസ്റ്റഡി അനുവദിച്ചെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ്. എല്ലാ തിങ്കളാഴ്ചയും കേസ് അന്വേഷിക്കുന്ന ഫോറസ്റ്റ് ഓഫീസറുടെ മുമ്പാകെ തങ്ങളുടെ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1972ലെ വന്യജീവി (സംരക്ഷണം) നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നാല് പ്രതികള്‍ക്കെതിരെയും കേസെടുത്തിരിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച്, സെക്ഷന്‍ 377 പ്രകാരം, മൃഗവുമായി സ്വമേധയാ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും 'ജീവപര്യന്തം തടവോ അല്ലെങ്കില്‍ പത്ത് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവോ ശിക്ഷ ലഭിക്കാം.
ഉടുമ്പിന്റെ ഇറച്ചിയുമായി യുവാക്കള്‍ അറസ്റ്റില്‍
ഉടുമ്പിന്റെ ഇറച്ചിയുമായി നായാട്ടു സംഘം എറണാകുളത്ത് പിടിയില്‍. പാണിയേലി കായാംപൂവം എസ്റ്റേറ്റ് മാനേജര്‍ ഇടുക്കി പീരുമേട് പെരുവന്താനം പടന്നമാക്കല്‍ സണ്ണി പൗലോ ( 48 ), ജീവനക്കാരായ പാണംകുഴി കോലാക്കല്‍ കെ സി ഷിജു ( 38 ), കോടനാട് നെടുംമ്പാറ പുല്ലാട്ട്കുടി പി പി.സാന്റോ ( 33 ) എന്നിവരാണു അറസ്റ്റിലായത് . പ്രതികളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി. പരിശീലനം ലഭിച്ച നായയുടെ സഹായത്തോടെയായിരുന്നു നായാട്ട്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications