Get Updates
Get notified of breaking news, exclusive insights, and must-see stories!

വാടക ഗർഭപാത്രത്തിന് 17കാരി; ഏജന്റുമാരുടെ വക..., പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം വാടകഗർഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ.

പനാജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം വാടകഗർഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. പിടിയിലായവരിൽ ബിഹാറിൽ നിന്നുള്ള ദമ്പതികളായ ഷൊയബ് അഫ്രീദി, ഭാര്യ സലാത്ത് എന്നിവരും ഉൾപ്പെടുന്നുണ്ട്. ഗോവയിലെ വാസ്കോയിലാണു സംഭവം. തസ്ലീമ ഹാദീം എന്ന യുവതിയാണ് ഇവർക്ക് വേണ്ടി പെൺകുട്ടികളെ പരിചയപ്പെടുത്തി കൊടുക്കുന്നത്. സത്യവാൻ നായിക്, മോത്തിറാം എന്നിവർ ചേർന്നാണ് പെൺകുട്ടികളെ എത്തിച്ചു കൊടുക്കുന്നത്. ഇതിൽ മോത്തിറാം ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

സംഭവം ഇങ്ങനെ: കഴിഞ്ഞ രണ്ടു വർഷമായി വാസ്കോയിൽ ഒരു ഹോട്ടലിൽ ജോലി നോക്കുകയാണ് ഷൊയബ്. അതിനിടെയാണ് പെൺകുട്ടിയെ തസ്‌ലീമ പരിചയപ്പെടുത്തുന്നത്. വാടകഗർഭപാത്രത്തിന് ഒന്നരലക്ഷം രൂപയായിരുന്നു പെൺകുട്ടിക്കുള്ള വാഗ്ദാനം. ഇതിന്റെ പേരിൽ ഷൊയബ് പലതവണ പീഡിപ്പിച്ചതായും പെൺകുട്ടി പറയുന്നുണ്ട്. കൂടാതെ പെൺകുട്ടിയെ ഏജന്റുമാരായ സത്യവാനും മോത്തിറാമും പീഡിപ്പിച്ചിരുന്നു. മാർച്ചു മുതൽ ദമ്പതികൾക്കൊപ്പമായിരിന്നു പെൺകുട്ടിയുടെ താമസം. ഇതിനിടെ സംശയം തോന്നിയ പിതാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Molest

ഗോവ ചിൽഡ്രൻസ് ആക്ട്, കുട്ടികൾക്കെതിരെയുള്ള ചൂഷണം തടയുന്ന പോസ്കോ ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ ചുമർത്തിയിരിക്കുന്ന കുറ്റങ്ങൾ. ഗോവയിൽ ഇതാദ്യമാണ് ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഈ സഹചര്യത്തിൽ ഗോവ കേന്ദീകരിച്ച് വാടകഗർഭത്തിനായി പെൺകുട്ടികളെ എത്തിച്ചു കൊടുക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്നും എസ്പി തശ്യപ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+