കടയുടമയെ വെടിവച്ച യുവാക്കള്‍ അറസ്റ്റില്‍
ദില്ലി: കടയുടമയെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. വെസ്റ്റ് ദില്ലിയിലെ തിലക് നഗറിലാണ് സംഭവം നടന്നത്. ബൈക്കില്‍ അഭ്യാസം നടത്തുകയും സ്ത്രീകളെ അസഭ്യം പറയുകയും ചെയ്ത യുവാക്കളെ ചോദ്യം ചെയ്ത കടയുടമയ്ക്ക് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തത്തെത്തുടര്ന്ന് ഒളിവിലായിരുന്ന നാല് യുവാക്കളാണ് പിടിയിലായത്.മൂന്ന് പേര് സംഭവം നടന്ന ദിവസം തന്നെ അറസ്റ്റിലായി. എട്ടംഗ സംഘടമാണ് കടയുടമയെ മര്‍ദ്ദിച്ചത്.
ഗുല്‍ഷന്‍ (30), സാഹില്‍ (22), നവീണ്‍ കുമാര്‍ (30), ഗുര്‍മീത് (23) എന്നിവരാണ് അറസ്ററിലായത്. സംഭവ ദിവസം തന്നെ ഇവരുടെ സംഘത്തില്‍പെട്ട മൂന്ന് പേര് അറസ്റ്റിലായിരുന്നു. ഗുല്‍ഷന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്.

റോഡിലൂടെ സ്ത്രീകളുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ബൈക്കില്‍ അഭ്യാസം നടത്തുകയായിരുന്നു സംഘത്തിലെ രണ്ട് പേര്. അഭ്യാസം നടത്തുക മാത്രമല്ല സ്ത്രീകളെ ഇവര്‍ അസഭ്യം പറയുകയും ചെയ്തു.വിഷ്ണു നഗറിന് സമീപമാണ് സംഭവം. പ്രദേശത്ത് കച്ചവടം ചെയ്യുന്ന സച്ചിന് വലേച്ച യുവാക്കളെ ചോദ്യം ചെയ്യുകയും സ്ഥലത്ത് നിന്ന് ആട്ടിപ്പായിക്കുകയും ചെയ്തു.
മടങ്ങിപ്പോയ യുവാക്കള്‍ അല്‍പ്പസമയത്തിനകം തന്നെ സുഹൃത്തുക്കളോടൊപ്പം തിരിച്ചെത്തി. തുടര്‍ന്ന് സച്ചിനോട് വാക്കേറ്റമായി. വഴക്ക് മൂത്ത് വെടിവയ്പ്പില്‍ എത്തുകയായിരുന്നു. യുവാക്കള്‍ വെടിവച്ചതിനെത്തുടര്‍ന്ന് സച്ചിനും വഴിയാത്രക്കാരനായ അക്ഷയ് എന്ന യുവാവിനും പരിക്കേറ്റു. ആളുകള്‍ ഓടിക്കൂടിയപ്പോഴേയു്ക്കും അക്രമികളില്‍ പലരും രക്ഷപ്പെട്ടിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ അറസ്റ്റിലായത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications