Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൌൺ ലംഘനത്തിൽ നാല് പേർ അറസ്റ്റിൽ: അതിഥി തൊഴിലാളികളെ കടത്തിയത് ലോറികളിൽ!!

ദില്ലി: ലോക്ക്ഡൌണിനിടെ അതിഥി തൊഴിലാളികളെ ലോറിയിൽ കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. രണ്ട് ലോറി ഡ്രൈവർമാരുൾപ്പെടെ നാല് പേരാണ് ദില്ലിയിൽ അറസ്റ്റിലായത്. ദില്ലിയിൽ നിന്ന് ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും അനധികൃതമായി കടത്താൻ ശ്രമിക്കുമ്പോഴാണ് സംഭവം. ലോറിയിൽ 20-25നുമടുത്ത് ആളുകളുമായി പോയ സംഭവത്തിൽ ലോറി ഡ്രൈവറെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദില്ലി ഒഖ്ല ഫേസ് 2 വിലായിരുന്നു സംഭവം. ഇവർ സോഷ്യൽ ഡിസ്റ്റൻസിംഗ് മാനദണ്ഡങ്ങളും ഇവർ പാലിച്ചിരുന്നില്ല.

അതിഥി തൊഴിലാളികളെ അനധികൃതമായി കടത്താൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി. ഈ സംഭവത്തോടെ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് ലോറികൾ പാർക്ക് ചെയ്തതായി വിവരം ലഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. അവിനാഷ് തിവാരി, മനോജ് കുമാർ യാദവ്, ഇവരാണ് അറസ്റ്റിലായിട്ടുള്ളത്.

 arrest1-156881829

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർ മറ്റ് രണ്ടുപേരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും കഴിഞ്ഞ4.5 ദിവസമായി ഈ സംഘം ഇത്തരത്തിൽ അതിഥി തൊഴിലാളികളെ ബിഹാറിലേക്ക് എത്തിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയത്. ഇതോടെ അക്ലു ബിന്ദ്, രവി ശങ്കർ എന്നിവരാണ് പിന്നീട് അറസ്റ്റിലായത്. ഈ സംഘം ഇത്തരത്തിൽ 20 ഓളം അതിഥി തൊഴിലാളികളെയാണ് ലോറികളിൽ കയറ്റി സ്വദേശത്തേക്ക് എത്തിച്ചത്. ഇരുവരും ദില്ലിയിലെ ഓഖ് ല ഫേസ്2 കോളിനി നിവാസികളാണ്. സംഭവത്തിൽ രണ്ട് ഡ്രൈവർമാരുൾപ്പെടെ നാല് പേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+