മതംമാറി മുസ്ലിമായി, നാലുപേര്‍ അറസ്റ്റില്‍
ഭോപ്പാല്‍: മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ശിവപുരിയിലാണ് ഒരു കുടുംബത്തിലെ നാല് പേരെ നടപടിക്രമങ്ങള്‍ പാലിക്കാതെ മതംമാറിയ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശില്‍ നിലവിലുള്ള മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് അറസ്റ്റ്. ഈ നിയമപ്രകാരം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ അറസ്റ്റാണിത്. ഇവര്‍ക്ക് പുറമേ എഴ് പേരെ ചോദ്യം ചെയ്യുന്നതിനായി പിടിച്ചുവെച്ചിട്ടുമുണ്ട്.
തുലാറാം ജാദവ്, മകന് കേശവ്, ബന്ധുക്കളായ മാണിക് റാം, മക്കുഭായ് ജാദവ് എന്നിവരാണ് അറസ്റ്റിലായത്. മതംമാറ്റം നിര്‍ബന്ധപൂര്‍വ്വമല്ല എന്ന് ജില്ലാ അധികാരികള്‍ സാക്ഷ്യപ്പെടുത്തണം എന്നാണ് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം പറയുന്നത്. മതംമാറാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകം അപേക്ഷയും നല്‍കണം. ആഗസ്ത് 28 നാണ് ഇവര്‍ മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത്.

തങ്ങളെ ആരും ബലം പ്രയോഗിച്ച് മതംമാറ്റിയതല്ല എന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ നാലുപേര്‍ക്കും രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. തുലാറാം ജാദവിനെയും കുടുംബാംഗങ്ങളെയും നിര്‍ബന്ധിച്ച് മതം മാറ്റിയതാണ് എന്നാരോപിച്ച് വി എച്ച് പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സര്‍ക്കാരിനെ അറിയിക്കാതെ മാസങ്ങള്‍ക്ക് മുമ്പേ ഇവര്‍ മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ തുലാറാം ജാദവ് വീണ്ടും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയായിരുന്നത്രെ. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ വീണ്ടും മുസ്ലിമായത് എന്നും റിപ്പോര്‍ട്ടുണ്ട്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications