കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതംമാറി മുസ്ലിമായി, നാലുപേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ഭോപ്പാല്‍: മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ശിവപുരിയിലാണ് ഒരു കുടുംബത്തിലെ നാല് പേരെ നടപടിക്രമങ്ങള്‍ പാലിക്കാതെ മതംമാറിയ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശില്‍ നിലവിലുള്ള മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് അറസ്റ്റ്. ഈ നിയമപ്രകാരം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ അറസ്റ്റാണിത്. ഇവര്‍ക്ക് പുറമേ എഴ് പേരെ ചോദ്യം ചെയ്യുന്നതിനായി പിടിച്ചുവെച്ചിട്ടുമുണ്ട്.

തുലാറാം ജാദവ്, മകന്‍ കേശവ്, ബന്ധുക്കളായ മാണിക് റാം, മക്കുഭായ് ജാദവ് എന്നിവരാണ് അറസ്റ്റിലായത്. മതംമാറ്റം നിര്‍ബന്ധപൂര്‍വ്വമല്ല എന്ന് ജില്ലാ അധികാരികള്‍ സാക്ഷ്യപ്പെടുത്തണം എന്നാണ് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം പറയുന്നത്. മതംമാറാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകം അപേക്ഷയും നല്‍കണം. ആഗസ്ത് 28 നാണ് ഇവര്‍ മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത്.

madhya-pradesh

തങ്ങളെ ആരും ബലം പ്രയോഗിച്ച് മതംമാറ്റിയതല്ല എന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ നാലുപേര്‍ക്കും രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. തുലാറാം ജാദവിനെയും കുടുംബാംഗങ്ങളെയും നിര്‍ബന്ധിച്ച് മതം മാറ്റിയതാണ് എന്നാരോപിച്ച് വി എച്ച് പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സര്‍ക്കാരിനെ അറിയിക്കാതെ മാസങ്ങള്‍ക്ക് മുമ്പേ ഇവര്‍ മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ തുലാറാം ജാദവ് വീണ്ടും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയായിരുന്നത്രെ. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ വീണ്ടും മുസ്ലിമായത് എന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Four members of a family who have converted to Islam were arrested last night in Madhya Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X