കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ വന്‍ മാവോവാദി ആക്രമണം; നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു, വ്യാപക തിരച്ചില്‍...

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡിലെ വനമേഖലയായ ബസ്തറില്‍ അര്‍ധസൈനികര്‍ക്ക് നേരെ മാവോവാദികളുടെ ഒളിയാക്രമണം. ഒരു സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാല് നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. ബസ്തര്‍ വനമേഖലയിലെ കാന്‍കര്‍ ജില്ലയിലാണ് സംഭവം. മാവോവാദികള്‍ക്ക് സ്വാധീനമുള്ള മേഖലയാണിത്.

റോഡ്‌ഷോക്കിടെ മാധ്യമപ്രവര്‍ത്തകര്‍ വീണു; ചാടിയിറങ്ങി രാഹുല്‍, റിപോര്‍ട്ടറുടെ ഷൂ എടുത്ത് പ്രിയങ്കറോഡ്‌ഷോക്കിടെ മാധ്യമപ്രവര്‍ത്തകര്‍ വീണു; ചാടിയിറങ്ങി രാഹുല്‍, റിപോര്‍ട്ടറുടെ ഷൂ എടുത്ത് പ്രിയങ്ക

സുരക്ഷാ വിഭാഗം പതിവ് പട്രോളിങ് നടത്തുകയായിരുന്നു. മഹാല വനമേഖലയില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. മാവോവാദികള്‍ ഒളിഞ്ഞിരുന്ന് ആക്രമിച്ചുവെന്നാണ് വിവരം. ഏറെ നേരം വെടിവയ്പ്പുണ്ടായി.

എസ്‌ഐയും മൂന്ന് കോണ്‍സ്റ്റബിള്‍മാരുമാണ് കൊല്ലപ്പെട്ടതെന്ന് കാന്‍കര്‍ എഎസ്പി കീര്‍ത്തന്‍ റാത്തോഡ് പറഞ്ഞു. രണ്ടു ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇവരെ പഖന്‍ജൂറിലെ ആശുപത്രിയിലേക്ക് മാറ്റി.

CRPF

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ ആക്രമണം ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് മാവോവാദികളുടെ ആഹ്വാനം. ബസ്തറിലും കാന്‍കറിലും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോവാദികള്‍ നോട്ടീസ് വിതരണം ചെയ്തിരുന്നു.

ആക്രമണമുണ്ടായ പിന്നാലെ വന്‍ സുരക്ഷാ സംഘത്തെ മേഖലയില്‍ വിന്യസിച്ചു. വ്യാപകമായ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ 11ന് ആദ്യഘട്ടത്തിലാണ് ബസ്തറില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 18ന് രണ്ടാംഘട്ടത്തിലാണ് കാന്‍കറിലെ വോട്ടെടുപ്പ്.

English summary
Chhattisgarh: Four BSF personnel killed in Maoist ambush in Bastar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X