ജമ്മു അതിർത്തിയിൽ പാക്ക് വെടിവെപ്പ്; നാല് ബിഎസ്എഫ് ജവാന്മാർക്ക് വീരമൃത്യു, അഞ്ച് പേർക്ക് പരിക്ക്...
രാംഗർ അന്താരാഷ്ട്ര അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചായിരുന്നു പാകിസ്താന്റെ ആക്രമണം.
Recommended Video

ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ നാല് ബിഎസ്എഫ് ജവാന്മാർക്ക് വീരമൃത്യു. സാംബ ജില്ലയിലെ ചംബ്ലിയാൽ മേഖലയിലാണ് ഇന്ത്യൻ സൈന്യത്തിന് നേരെ പാകിസ്താൻ വെടിയുതിർത്തത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
ചംബ്ലിയാൽ മേഖലയിലെ രാംഗർ അന്താരാഷ്ട്ര അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചായിരുന്നു പാകിസ്താന്റെ ആക്രമണം. അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെയുള്ള നാല് ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. അഞ്ച് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രി 10.30 മുതൽ ആരംഭിച്ച വെടിവെപ്പ് ബുധനാഴ്ച പുലർച്ചെ 4.30 വരെ നീണ്ടുനിന്നെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായുണ്ടായ പാകിസ്താൻ ആക്രമണത്തെ ഇന്ത്യൻ സൈന്യം ചെറുത്തുനിന്നു. ഒരാഴ്ച മുമ്പും ജമ്മു അതിർത്തിയിലെ അഘ്നൂർ മേഖലയിൽ പാകിസ്താൻ ആക്രമണം നടത്തിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications