കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് വേണ്ടി നാല് മുഖ്യമന്ത്രിമാർ... മോദിയെ കണ്ടു, സമരം അവസാനിപ്പിക്കാൻ ഇടപെടണം!

  • By Desk
Google Oneindia Malayalam News

ദില്ലി: കെജ്രിവാൾ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി നാല് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരാണ് മോദിയെ കണ്ടത്. നിതി ആയോഗ് യോഗത്തിന് പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു നാലു മുഖ്യമന്ത്രിമാരുമൊത്തുള്ള കൂടിക്കാഴ്ച നടന്നത്.

ദില്ലി സർക്കാരുമായുള്ള പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കണമെന്ന പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മമത ബാനര്‌ജി പറഞ്ഞു. ഇതോടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നിസഹകരണ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഓഫീസില്‍ ആറു ദിവസമായി മഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം പുതിയ രാഷ്ട്രീയ കൂട്ടായ്മക്ക് വേദിയൊരുങ്ങിയിരിക്കുകയാണ്.

കുടുംബത്തെ കണ്ടു

കുടുംബത്തെ കണ്ടു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദില്ലി ലഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ സമരം നടത്തുന്ന കെജ്‌രിവാളിനെ കാണാന്‍ പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാര്‍ അവസരം ചോദിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിമാര്‍ ഒരുമിച്ച് കെജ്‌രിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രധാനമന്ത്രിയെ കണ്ട് സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

മമതയും പിണറായിയും

മമതയും പിണറായിയും

ബിജെപിക്കെതിരായ വിശാവ ഐക്യം നേരത്തെ തന്നെ രൂപം കൊണ്ടിരുന്നു. കർണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇത് വ്യക്തമായതുമാണ്. എന്നാൽ കെജ്രിവാളിന്റെ സമരം വീണ്ടും ഐക്യം ശക്തമാകുന്നതിന് കാരണമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മമത ബാനര്‍ജിയും പിണറായി വിജയനും ഒരു വേദിയില്‍ ഒന്നിച്ചെത്തുകയും കെജ്രിവാളിന് പിന്തുണ അറിയിക്കുകയും ചെയ്തത്, വിഘടിച്ചുനില്‍ക്കുന്ന കക്ഷികള്‍പോലും പൊതുവായ വിഷയത്തില്‍ ഒന്നിക്കുന്നതിന്റെ സൂചനയാണിതെന്നാണ് കരതുന്നത്.

മോദിയുടെ പിന്തുണ

മോദിയുടെ പിന്തുണ

വിശാല ഐക്യം ശക്തിപ്പെടുന്നു എന്ന് പറയുമ്പോഴും പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് കെജ്രിവാളിന്റെ സമരത്തെ പിന്തുണയ്ക്കുന്നില്ല. കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത് കെജ്രിവാളിന്റെ സമരത്തിനെതിരെ പത്രസമ്മേളനം നടത്തിയിരുന്നു. സര്‍ക്കാരുമായി നിസ്സഹകരണം തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനത്തിനുപിന്നില്‍ മോദിയുടെ അനുഗ്രഹാശിസ്സുകളോടെയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിക്കുന്നത്.

കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നില്ല

കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നില്ല

ലഫ്റ്റനന്റ് ഗവര്‍ണറോ പ്രധാനമന്ത്രിയോ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നില്ല. ഞങ്ങളുടെ പ്രശ്‌നങ്ങളിലും ഉന്നയിക്കുന്ന ചോദ്യങ്ങളിലും അവര്‍ക്ക് മറുപടിയില്ലെന്ന് കെജ്രിവാൾ ആരോപിക്കുന്നു. അതേസമയം വളരെ ലളിതമായ ആവശ്യങ്ങളാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനോടുള്ള ഐ.എ.എസ് ഓഫീസര്‍മാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയായ രാജ്നിവാസില്‍ സമരം ചെയ്യുന്നത്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍,ഗോപാല്‍ റായ് എന്നിവരും കെജ്രിവാളിന്റെ ഒപ്പം സമരത്തിലുണ്ട്.

ദില്ലിയിലെ വികസനം

ദില്ലിയിലെ വികസനം


ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം ചെയ്യുന്ന കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിമാരെ അനില്‍ ബൈജാല്‍ അനുവദിച്ചിരുന്നില്ല. ഇതിന് പിന്നിലും മോദിയെന്ന ഗുരുതര ആരോപണമെന്നാണ് കെജ്രിവാൾ ഉന്നിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ-വൈദ്യുത മേഖലകളില്‍ മികച്ച പ്രകടനം നടത്താന്‍ സര്‍ക്കാരിനായിട്ടുണ്ടെന്നും കെജ്രിവാൾ വാദിക്കുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് ഈ നേട്ടം കാണാനാകാത്തത് എന്ന് ജനങ്ങള്‍ ചോദിച്ചുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

English summary
Four Chief Ministers meets Prime Minister Narendra Modi for Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X