വിഷാംശമുള്ള ടോഫി കഴിച്ചു : സഹോദരങ്ങൾ ഉൾപ്പടെ നാല് കുട്ടികൾ മരിച്ചു
ലഖ്‌നൗ : ഉത്തർപ്രദേശിൽ വിഷാംശം കലർന്ന ടോഫീ കഴിച്ച് നാല് കുട്ടികൾ മരിച്ചു. മൂന്ന് സഹോദരങ്ങളും അയൽവാസിയായ ഒരു കുട്ടിയുമാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ലാത്തൂര്‍ തോലയിലാണ് സംഭവം. ഒരു കുടുംബത്തിലെ സഹോദരങ്ങളായ മഞ്ജന (5), സ്വീറ്റി (3), സമർ (2) എന്നിവരും സമീപത്തെ വീട്ടിൽ തമാസിക്കുന്ന അഞ്ചു വയസുകാരനുമായ അരുണുമാണ് മരിച്ചത്.
മുഖിയ ദേവി, ബാഗ് വൃത്തിയാക്കുന്നതിനിടയിൽ ടോഫി കണ്ടെത്തുകയായിരുന്നുവെന്നും തുടർന്ന് ഇത് പേരമക്കൾക്കും അയൽവാസിയായ കുട്ടിക്കും നൽകുകയായിരുന്നുവെന്ന് ഖുശിനനഗർ അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് വരുൺ കുമാർ പാണ്ഡെ പറഞ്ഞു. ടോഫി കഴിച്ചയുടനെ കുട്ടികൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ മരണം ആശുപത്രിയിൽ വച്ചാണ് സ്ഥിരീകരിച്ചത്.

രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ് മരിച്ചത്. മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതേ സമയം കുട്ടികളെ കൃത്യമായ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സർവീസ് വൈകിയതിനെ തുടർന്ന് സാധിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ഇതിനകം മുഖ്യമന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്‌തുനൽകണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.












Click it and Unblock the Notifications