കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഎന്‍ പ്രതാപനും രമ്യ ഹരിദാസിനുമെതിരെ നടപടി; 4 കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് പുറത്ത്

Google Oneindia Malayalam News

ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളിച്ചവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതിമണി എന്നിവര്‍ക്കെതിരെയാണ് നടപടി. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങി ആറാം ദിനത്തിലാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. ഈ സമ്മേളന കാലത്ത് ഇനി സഭാ നടപടികളില്‍ ഇവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല.

p

സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് സ്പീക്കര്‍ ഓം ബിര്‍ള നാല് കോണ്‍ഗ്രസ് അംഗങ്ങളെയും സസ്‌പെന്റ് ചെയ്തത്. മാന്യമായി പെരുമാറണമെന്നും പ്രതിഷേധിക്കണമെങ്കില്‍ സഭയ്ക്ക് പുറത്ത് പോയി പ്രതിഷേധിക്കണെന്നും സ്പീക്കര്‍ താക്കീത് ചെയ്തു. എന്നിട്ടും പ്രതിഷേധം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തത്.

ഇത്ര മണ്ടനാണോ ദിലീപ്... തെളിവുണ്ടായിട്ടും പോലീസ് 120 ബിക്ക് പിന്നാലെ... നിര്‍മാതാവ് പറയുന്നുഇത്ര മണ്ടനാണോ ദിലീപ്... തെളിവുണ്ടായിട്ടും പോലീസ് 120 ബിക്ക് പിന്നാലെ... നിര്‍മാതാവ് പറയുന്നു

തുടര്‍ന്ന് സഭാ ഹാളിന് പുറത്തിറങ്ങിയ നാല് എംപിമാരും ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. പാര്‍ലമെന്റിനകത്ത് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തരുത് എന്ന് സ്പീക്കര്‍ പറഞ്ഞു. വിഷയത്തില്‍ മൂന്ന് മണിക്ക് ശേഷം ചര്‍ച്ചയാകാമെന്നും തന്റെ അനുകമ്പ പോരായ്മയായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ണിക്ക് സഭാ നടപടികള്‍ വീണ്ടും ആരംഭിച്ച വേളയില്‍ എംപിമാര്‍ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ നടപടിയെടുത്തത്. ലോക്‌സഭ നാളത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷ എംപിമാരുടെ നടപടിയെ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അപലപിച്ചു. പ്ലക്കാര്‍ഡുകളുമായി സഭയിലെത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. സഭാ നടപടികള്‍ സുഗമമായി നടത്തേണ്ടതുണ്ടെന്നും ജോഷി സ്പീക്കറോട് പറഞ്ഞു. പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടക്കണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സ്പീക്കര്‍ പ്രതികരിച്ചു. ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഇനിയും സഭയില്‍ ഇങ്ങനെ തുടരാന്‍ അനുവദിക്കില്ല. പ്രതിഷേധിക്കണമെന്നുള്ളവര്‍ക്ക് പുറത്തുപോകാമെന്നും പറഞ്ഞാണ് സ്പീക്കര്‍ നാല് കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്റ് ചെയ്തത്.

രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കുകയാണ്. അവശ്യസാധനങ്ങള്‍ക്ക് വില കുത്തനെ ഉയരുകയാണ്. ജിഎസ്ടി നിരക്ക് താഴ്ത്തണം. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിലെത്തി മറുപടി പറയണം. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടക്കണം. നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം- തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ദിനം മുതല്‍ പ്രതിഷേധത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ കാര്യമായി എടുത്തിരുന്നില്ല.

Recommended Video

cmsvideo
കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala

English summary
Price Rise Protest: Four Congress Members Suspended From Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X