കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയിലേക്ക്; മഹാരാഷ്ട്രയില്‍ പ്രതിപക്ഷം തകരുന്നു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം തകരുന്നു. നാല് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു. എന്‍സിപിയുടെ മൂന്ന് അംഗങ്ങളും കോണ്‍ഗ്രസിന്റെ ഒരംഗവുമാണ് രാജിവച്ചിരിക്കുന്നത്. ബിജെപി-ശിവസേന സഖ്യം വീണ്ടും മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കൂറുമാറ്റം.

Con

എന്‍സിപി എംഎല്‍എമാരായ ശിവേന്ദ്ര സിങ് രാജെ ഭോസാലെ, വൈഭവ് പിച്ചാഡ്, സന്ദീപ് നായിക്, കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കോലംകര്‍ എന്നിവരാണ് ഇരുപാര്‍ട്ടികളില്‍ നിന്നും രാജിവച്ചത്. നിയമസഭാ സ്പീക്കര്‍ക്ക് നാലു പേരും രാജിക്കത്ത് സമര്‍പ്പിച്ചു. ഭോസാലെയുടെ ബന്ധു മഹാരാഷ്ട്രയിലെ സതാരയില്‍ നിന്നുള്ള എന്‍സിപി എംപിയാണ്. തന്റെ മണ്ഡലം സംരക്ഷിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന് ഭോസാലെ പറയുന്നു.

മുന്‍ എന്‍സിപി മന്ത്രി മുധുകര്‍ പിച്ചാഡിന്റെ മകനാണ് വൈഭവ് പിച്ചാഡ്. പുതിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹിബ് തൊറാട്ടിന്റെ മണ്ഡലത്തോട് ചേര്‍ന്നാണ് വൈഭവിന്റെ അകോലെ മണ്ഡലം. കഴിഞ്ഞ ഏഴ് തവണ എംഎല്‍എയായിരുന്ന കോണ്‍ഗ്രസ് നേതവാണ് കാളിദാസ് കോലംകര്‍. ബുധനാഴ്ച നാല് പേരും ബിജെപിയില്‍ ചേരും.

ചിലര്‍ തന്റെ വീട്ടില്‍വന്നു... ഉന്നാവോ ബലാല്‍സംഗ ഇരയുടെ വെളിപ്പെടുത്തല്‍, ചീഫ് ജസ്റ്റിസിന് കത്ത്ചിലര്‍ തന്റെ വീട്ടില്‍വന്നു... ഉന്നാവോ ബലാല്‍സംഗ ഇരയുടെ വെളിപ്പെടുത്തല്‍, ചീഫ് ജസ്റ്റിസിന് കത്ത്

മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കൂട്ടത്തോടെയുള്ള കൂടുമാറ്റം. മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയില്‍ 220 സീറ്റ് ഇത്തവണ നേടുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. കഴിഞ്ഞദിവസം എന്‍സിപി മുംബൈ അധ്യക്ഷന്‍ സച്ചിന്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നിരുന്നു. മുന്‍ എന്‍സിപി മന്ത്രി ജയ്ദത്ത് ക്ഷിര്‍സാഗറും ശിവസേനയില്‍ ചേര്‍ന്നിട്ടുണ്ട്.

English summary
Four Congress-NCP MLAs Resign, Join BJP Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X