Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിനില്ല; മെയ് 1ന് വാക്‌സിനേഷന്‍ തുടങ്ങാനാകില്ല

ദില്ലി: കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ മെയ് ഒന്നിന് വാകിസിനേഷന്‍ ആരംഭിക്കാന്‍ സാധിക്കില്ല. ഇവിടെ വാക്‌സിന്‍ സ്‌റ്റോക്ക് ഇല്ല. രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് വാക്‌സിന്‍ ഇല്ലാത്തത്. വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റൂട്ടിനും കേന്ദ്രസര്‍ക്കാരിനും അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ മെയ് 15 വരെ നല്‍കാനാകില്ല എന്നാണ് സെറം ഇന്‍സ്റ്റിറ്റൂട്ട് പ്രതികരിച്ചത് എന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു.

ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

p

കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡറുണ്ട്. അവര്‍ക്ക് വാക്‌സിന്‍ കൊടുത്ത് തീരാന്‍ മെയ് 15 ആകും. അതുവരെ നിങ്ങളുടെ ഓര്‍ഡര്‍ എടുക്കാനാകില്ല എന്നാണ് സെറം ഇന്‍സ്റ്റിറ്റൂട്ട് അറിയിച്ചത്. 3.13 കോടി യുവജനങ്ങള്‍ സംസ്ഥാനത്തുണ്ട്. അവര്‍ക്ക് എങ്ങനെ വാക്‌സിന്‍ നല്‍കുമെന്ന് രാജസ്ഥാന്‍ ആരോഗ്യ മന്ത്രി ചോദിക്കുന്നു. കൊവിഷീല്‍ഡ് ഉല്‍പ്പാദിപ്പിക്കുന്ന സെറം ഇന്‍സ്റ്റിറ്റൂട്ടിനും കോവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നു നാല് സംസ്ഥാനങ്ങളും ആവശ്യപ്പട്ടു.

പണം നല്‍കി വാക്‌സിന്‍ വാങ്ങാന്‍ തയ്യാറാണ്. എന്നാല്‍ തുല്യമായ വിലയാകണമെന്നും വ്യത്യസ്ത വില അനുവദിക്കാന്‍ സാധിക്കില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് തനിച്ച് ഭരിക്കുന്നതാണെങ്കില്‍ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യസര്‍ക്കാരാണ് ഭരിക്കുന്നത്.

18-45 വയസ് വരെയുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കി വേണം വാക്‌സിന്‍ സ്വീകരിക്കാന്‍. സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കാണ് വാക്‌സിന്‍ നല്‍കുക എന്നാണ് സെറം ഇന്‍സ്റ്റിറ്റൂട്ട് അറിയിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും തീരുമാനം മാറ്റാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+