ജമ്മു-കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കത്വയില്‍ വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല്് പോലീസുകാര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.
പരിക്കേറ്റവരില്‍ പൊലീസ് ഡിഎസ്പിയും ഉള്‍പ്പെടും. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി), ജമ്മു-കശ്മീര്‍ പൊലീസ്, സൈന്യം, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവ മേഖലയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിവരുകയായിരുന്നു. രാജ്ഭാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജുതാനയിലാണ് ഏറ്റുമുട്ടലുണ്ടായത്.

സൈനിക വേഷത്തിലെത്തിയ രണ്ട് ഭീകരര്‍ ചൊവ്വാഴ്ച വെള്ളം ചോദിച്ചെത്തിയെന്ന് പ്രദേശവാസി അറിയിച്ചതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായ മേഖലയില്‍ സേന തിരച്ചിലിനെത്തിയത്. ഹെലികോപ്റ്റര്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
കഠ്വ മേഖലയിലെ സന്യാന്‍ വനത്തില്‍ കഴിഞ്ഞ ഞായറാഴ്ച സുരക്ഷാസേനയെ വെട്ടിച്ചു രക്ഷപ്പെട്ട ഭീകരസംഘമാണോ അതോ പുതിയ സംഘമാണോ ഇന്നലെ ആക്രമണം നടത്തിയതെന്നു വ്യക്തമല്ല. രാത്രി വൈകിയും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.












Click it and Unblock the Notifications