ഉദുമൽപേട്ടിൽ കാർ കനാലിലേക്ക് മറിഞ്ഞ് അങ്കമാലി സ്വദേശികളായ നാല് യുവാക്കൾ മരിച്ചു...
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
കോയമ്പത്തൂർ: പൊള്ളാച്ചിക്ക് സമീപം ഉദുമൽപേട്ടിൽ കാർ കനാലിലേക്ക് മറിഞ്ഞ് നാല് മലയാളികൾ മരിച്ചു. അങ്കമാലി സ്വദേശികളായ ജാക്സൺ, ജിതിൻ ജോയ്, അമൽ, റിജോ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മഞ്ഞപ്ര സ്വദേശി ആൽഫ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അങ്കമാലി സ്വദേശികളായ അഞ്ചംഗ സംഘം മൂന്നാറിൽ നിന്ന് ഉദുമൽപ്പേട്ട വഴി പൊള്ളാച്ചിയിലേക്ക് വരികയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ഐട്വന്റി കാർ ഉദുമൽപ്പേട്ടയ്ക്ക് സമീപം പാലത്തിൽ വച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് കനാലിലേക്ക് മറിയുകയായിരുന്നു
സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ജാക്സൺ, ജിതിൻ ജോയ്, അമൽ എന്നിവരെ ആദ്യം കരയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് റിജോയുടെ മൃതദേഹം കണ്ടെടുത്തത്. നാലുപേരുടെയും മൃതദേഹങ്ങൾ പൊള്ളാച്ചിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications