ഹൈടെക് കോപ്പിയടി 4 വിദ്യാര്‍ഥികള്‍ പിടിയില്‍

സെയ്യിദ് അബ്ദുള്‍ കബീര്‍, ഖാസ മോയ്‌നുദ്ദീന്‍ എന്നീ ഷദാന്‍ കൊളെജ് ഓഫ് എഞ്ചീനിയറിംഗ് ആന്റ് ടെക്‌നോളജി പീരംചെരുവിലെ വിദ്യാര്‍ഥികളാണിരുവരും. ഇവരെ സഹായിച്ചത് സുഹൃത്തുക്കളായ സെയിദ് അല്‍ത്താഫ് അഹമ്മദ് ( എസ് ആര്‍ നഗര്‍) മുര്‍ത്തൂസ (സയീദാബാദിലെ ദബീല്‍പൂര്‍ സ്വദേശി) എന്നിവരാണ്,
സപ്ളിമെന്ററി പരീക്ഷയ്‌ക്കെത്തിയത് അബ്ദുള്‍ കബീറും മൊയ്‌നുദ്ദീനും ആയിരുന്നു. ഹൈടെക് സംവിധാനത്തിലൂടെ സ്വന്തം വീട്ടിലിരുന്ന് സുഹൃത്തുക്കല്‍ക്ക് ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞ് കൊടുത്തത് അല്‍ത്താഫും , മൊയ്‌നുദ്ദീനുമായിരുന്നു.
2013 ല്‍ ഇവരുടെ ബിരുദം തീരേണ്ടതാണ്. എന്നാല്‍ ചില വിഷയങ്ങളില്‍ തോറ്റത് കൊണ്ട് വീണ്ടും സപഌ എഴുതേണ്ടി വന്നു. പരീക്ഷ സമയം ഹാളില്‍ ഉണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ഹൈടെക് കോപ്പിയടി സംഘം പിടിയിലായത്. മുര്‍ത്തൂസയേയും അല്‍ത്താഫിനേയും അവരുടെ വീടുകളില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications