• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഹൈടെക് കോപ്പിയടി 4 വിദ്യാര്‍ഥികള്‍ പിടിയില്‍

  • By Meera Balan

ഹൈദരാബാദ്: ഹൈടെക്ക് കോപ്പിയടി നാല് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. എംജിഐടിയില്‍ ഡിസംബര്‍ നാല് ബുധനാഴ്ച നടന്ന സപ്ളിമെന്ററി പരീക്ഷയെഴുതുന്നതിനിടയിലാണ് വിദ്യാര്‍ഥികള്‍ ക്രമക്കേട് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ളൂടൂത്ത് പേന, മൈക്രോഫോണ്‍, സെല്‍ഫോണ്‍ എന്നിവ ഉപയോഗിച്ചായിരുന്നു കോപ്പിയടി.

സെയ്യിദ് അബ്ദുള്‍ കബീര്‍, ഖാസ മോയ്‌നുദ്ദീന്‍ എന്നീ ഷദാന്‍ കൊളെജ് ഓഫ് എഞ്ചീനിയറിംഗ് ആന്റ് ടെക്‌നോളജി പീരംചെരുവിലെ വിദ്യാര്‍ഥികളാണിരുവരും. ഇവരെ സഹായിച്ചത് സുഹൃത്തുക്കളായ സെയിദ് അല്‍ത്താഫ് അഹമ്മദ് ( എസ് ആര്‍ നഗര്‍) മുര്‍ത്തൂസ (സയീദാബാദിലെ ദബീല്‍പൂര്‍ സ്വദേശി) എന്നിവരാണ്,

സപ്ളിമെന്ററി പരീക്ഷയ്‌ക്കെത്തിയത് അബ്ദുള്‍ കബീറും മൊയ്‌നുദ്ദീനും ആയിരുന്നു. ഹൈടെക് സംവിധാനത്തിലൂടെ സ്വന്തം വീട്ടിലിരുന്ന് സുഹൃത്തുക്കല്‍ക്ക് ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞ് കൊടുത്തത് അല്‍ത്താഫും , മൊയ്‌നുദ്ദീനുമായിരുന്നു.

2013 ല്‍ ഇവരുടെ ബിരുദം തീരേണ്ടതാണ്. എന്നാല്‍ ചില വിഷയങ്ങളില്‍ തോറ്റത് കൊണ്ട് വീണ്ടും സപഌ എഴുതേണ്ടി വന്നു. പരീക്ഷ സമയം ഹാളില്‍ ഉണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ഹൈടെക് കോപ്പിയടി സംഘം പിടിയിലായത്. മുര്‍ത്തൂസയേയും അല്‍ത്താഫിനേയും അവരുടെ വീടുകളില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

English summary
Hi-tech copying during supplementary exams being held at MGIT on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more