കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാംഗുലി കുടുംബത്തിൽ നാല് പേർക്ക് കൊറോണ വൈറസ്: സഹോദര ഭാര്യ ഉൾപ്പെടെ നാല് പേർക്ക് രോഗം!!

Google Oneindia Malayalam News

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൌരവ് ഗാംഗുലിയുടെ കുടുംബത്തിൽ കൊറോണ വൈറസ് ഭീതി. സഹോദരന്റെ ഭാര്യ ഉൾപ്പെടെ കുടുംബത്തിൽ നാല് പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗാംഗുലിയുടെ മൂത്ത സഹോദരൻ സ്നേഹാശിഷ്, അദ്ദേഹത്തിന്റെ ഭാര്യ , അവരുടെ മാതാപിതാക്കൾ എന്നിവർക്കും നേരത്തെ തന്നെ കൊറോണ വൈറസ് ബാധിച്ചിരുന്നു. ഇവർക്ക് പുറമേ സ്നേഹാശിഷിന്റെ മോമിൻപൂരിലെ വീട്ടിലുള്ള ജോലിക്കാരനും വൈറസ് ബാധ സ്ഥിരീകരീച്ചിട്ടുണ്ട്. ഈ കുടുംബത്തിനൊപ്പം കഴിഞ്ഞുവരുന്ന ജോലിക്കാരന് ഈയടുത്താണ് രോഗം സ്ഥിരീകരിച്ചത്.

സൈനികരുടെ മുഖം തിരിച്ചറിയാത്ത വിധം വികൃതമാക്കി! മൃതദേഹങ്ങൾ നദിയിൽ! ചൈനയുടെ നടുക്കുന്ന ക്രൂരത! സൈനികരുടെ മുഖം തിരിച്ചറിയാത്ത വിധം വികൃതമാക്കി! മൃതദേഹങ്ങൾ നദിയിൽ! ചൈനയുടെ നടുക്കുന്ന ക്രൂരത!

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

രോഗം സ്ഥിരീകരിച്ച എല്ലാവരും നഗരത്തിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. മുൻ രഞ്ജി താരമായിരുന്ന സ്നേഹാശിഷിന് ആദ്യം നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവ് ആയിരുന്നു. ഇതോടെ സ്നേഹാശിഷിനോട് ഹോം ക്വാറന്റൈനിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു. നിലവിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ സെക്രട്ടറിയാണ് ഇദ്ദേഹം. നാലുപേർക്കും കൊറൊണ വൈറസിന് സമാനമായ ലക്ഷണങ്ങൾ പ്രകടമായതോടെയാണ് പരിശോധന നടത്തുന്നത്. തുടർന്ന് ഫലം നെഗറ്റീവ് ആവുകയായിരുന്നു. ഉടൻ തന്നെ നാല് പേരെയും സ്വകാര്യ നഴ്സിംഗ് ഹോമിലേക്ക് മാറ്റുകയായിരുന്നു.

souravganguly

ശനിയാഴ്ച നടത്തുന്ന പരിശോധനയുടെ ഫലം പുറത്തുവരുന്നതോടെ മാത്രമേ ഇവർ ആശുപത്രിയിൽ തന്നെ തുടരുമോ അതോ വീട്ടിലേക്ക് മടങ്ങുമോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നാണ് നഴ്സിംഗ് ഹോം അധികൃതർ നൽകുന്ന വിവരം. കൊറോണ വ്യാപനത്തോടെ സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് സഹായ ഹസ്തവുമായി ഗാംഗുലി ആദ്യം തന്നെ മുന്നിട്ടിറങ്ങിയിരുന്നു. ഇസ്കോൺ സെന്ററിൽ പ്രതിദിനം 10,000 പേർക്കാണ് ഗാംഗുലി ഭക്ഷണമൊരുക്കുന്നത്.

വെന്റിലേറ്ററിന്റെ പ്ലഗ് ഊരി മാറ്റി എയർകൂളർ ഘടിപ്പിച്ചു, ഐസലേഷൻ വാര്‍ഡിൽ നാൽപ്പതുകാരന് ദാരുണാന്ത്യംവെന്റിലേറ്ററിന്റെ പ്ലഗ് ഊരി മാറ്റി എയർകൂളർ ഘടിപ്പിച്ചു, ഐസലേഷൻ വാര്‍ഡിൽ നാൽപ്പതുകാരന് ദാരുണാന്ത്യം

English summary
Four Family Members Of Sourav Ganguly Tests Coronavirus Positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X