Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ ഒളിച്ചുകഴിയുന്ന 4 പേര്‍ കൊല്ലപ്പെട്ട നിലയില്‍!

ബെംഗളൂരു: കൊലപാതകശ്രമത്തിന് പോലീസ് കേസെടുത്ത നാല് പേരെ കര്‍ണാടകയിലെ മാലൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശികളായ നാല് ചെറുപ്പക്കാരെയാണ് കോലാര്‍ ജില്ലയിലെ മാലൂരിലെ ഒരു കോഴിവളര്‍ത്തു കേന്ദ്രത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ വൈ എസ് ആര്‍ കടപ്പ ജില്ലയിലെ ഭദ്രംപള്ളി സ്വദേശികളാണ് മരിച്ച നാല് പേരും.

ഭദ്രംപള്ളിയില്‍ നടന്ന ഒരു കൊലപാതക ശ്രമത്തില്‍ ആന്ധ്രപ്രദേശ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. പോലീസില്‍ നിന്നും രക്ഷപ്പെട്ട് നാല്‍വര്‍സംഘം മാലൂരിലെ കോഴിവളര്‍ത്തുകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഇവര്‍ സഹായികള്‍ക്കൊപ്പം തിമ്മനായക്കനഹള്ളിയിലെ കോഴിവളര്‍ത്തുകേന്ദ്രത്തില്‍ എത്തിയത്.

murder

രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതാണ് ഇവര്‍. വ്യാഴാഴ്ച രാവിലെ നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷ്യവിഷബാധയോ അമിത മദ്യപാനമോ ആകാം മരണകാരണം എന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ മറ്റാരുടെയെങ്കിലും ഇടപെടല്‍ ഉണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

കോഴിവളര്‍ത്തുകേന്ദ്രത്തില്‍ കൊതുകിനെ അകറ്റാന്‍ വേണ്ടി കനത്ത പുകയിട്ടിരുന്നു. ഇതാകാം മരണകാരണം എന്നും സംശയിക്കപ്പെടുന്നുണ്ട്. ബെംഗളൂരുവിലെ ലാബില്‍ ഫോറന്‍സിക് പരിശോധന കഴിഞ്ഞ് ഫലം കിട്ടിയാലേ മരണകാരണം വ്യക്തമായി അറിയൂ എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരുണകാന്ത റെഡ്ഡി (36), രാമമോഹന്‍ റെഡ്ഡി (40), ചെന്നകേശവ റെഡ്ഡി (42), വീരചന്ദ്ര റെഡ്ഡി (43) എന്നിവരാണ് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+