കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ സ്വീകരിച്ച നാല് ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ പ്രശ്നങ്ങൾ: രണ്ട് പേർ ആശുപത്രി വിട്ടു

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകിയതിനെ തുടർന്ന് ദില്ലിയിൽ നാല് ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യപ്രശ്നങ്ങൾ. ഇതിൽ രണ്ട് കേസുകൾ ചരക് ആശുപത്രിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ മറ്റ് രണ്ട് കേസുകൾ ദില്ലിയിലെ നോർത്തേൺ റെയിൽവേ സെൻട്രൽ ആശുപത്രിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നോർത്തേൺ റെയിൽ‌വേ സെൻ‌ട്രൽ ആശുപത്രിയിൽ നിന്ന് കൊവിഡ് വാക്സിൻ സ്വീകരിച്ച നാല് ആരോഗ്യ പ്രവർത്തകരിൽ ഒരാളെ കൂടുതൽ ചികിത്സയ്ക്കായി റഫർ ചെയ്തുിട്ടുണ്ട്.

യുഡിഎഫ് മുഖ്യമന്ത്രി ആര്? തർക്ക പരിഹാരത്തിന് ഹൈക്കമാന്റ്.. രാഹുൽ ഗാന്ധി നേരിട്ട് ഇടെപെടുന്നുയുഡിഎഫ് മുഖ്യമന്ത്രി ആര്? തർക്ക പരിഹാരത്തിന് ഹൈക്കമാന്റ്.. രാഹുൽ ഗാന്ധി നേരിട്ട് ഇടെപെടുന്നു

അതുപോലെ, ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിച്ച രണ്ട് ആരോഗ്യ പ്രവർത്തകരെ 30 മിനിറ്റിനുശേഷം ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. പ്രശ്നങ്ങൾ അനുഭവപ്പെട്ട ആരോഗ്യപ്രവർത്തകന് തുടർ ചികിത്സ നൽകുകയും ചെയ്തതായി നോർത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ വൃത്തങ്ങൾ പറഞ്ഞു.

corona-vaccine-1

ദില്ലിയിൽ കൊവിഡ് വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ 4,319 മുൻനിര ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്. ഔദ്യോഗിക പ്രസ്താവനയിലാണ് ദില്ലി സർക്കാർ ഇക്കാര്യം പറഞ്ഞത്. മിക്ക ആശുപത്രികളിൽ നിന്നുമായി കുറഞ്ഞത് 100 മുൻനിര ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്. എൽ‌എൻ‌ജെ‌പി ആശുപത്രിയിൽ 32 ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയപ്പോൾ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് 42 ഉം ദില്ലി കാൻസർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 46 ഉം ആർ‌എം‌എൽ ആശുപത്രിക്ക് 31 ഉം കുത്തിവയ്പ് നൽകിയിട്ടുണ്ട്.

English summary
Four frontline health workers shows health issues after receiving Covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X