ശമ്പളം ഒരു കോടി, ജോലി വേണ്ടെന്ന് 4 വിദ്യാര്‍ഥികള്‍!
കാണ്‍പൂര്‍: ഐ ഐ ടികളില്‍ കാമ്പസ് സെലക്ഷന്‍ തുടങ്ങി ആദ്യത്തെ ദിവസം ഫേസ്ബുക്ക് ഒരു വിദ്യാര്‍ഥിക്ക് ഓഫര്‍ ചെയ്തത് 1.5 കോടി. മൈക്രോസോഫ്റ്റും സംസങും ഒറക്കിളും ഗൂഗിളും സ്വപ്‌നതുല്യമായ ഓഫര്‍ നല്‍കിയവരില്‍ പെടുന്നു. എന്നാല്‍ കാമ്പസ് സെലക്ഷന്റെ മൂന്നാം ദിവസം നാല് ഐ ഐ ടി വിദ്യാര്‍ഥികള്‍ ഒരു കോടി ശമ്പളം കിട്ടുന്ന ജോലി വേണ്ടെന്ന് വെച്ചാണ് തലക്കെട്ട് സൃഷ്ടിക്കുന്നത്.
ഐ ഐ ടി കാണ്‍പൂരിലെ നാല് വിദ്യാര്‍ഥികളാണ് ഒരു കോടിയുടെ വാര്‍ഷിക ശമ്പളം വേണ്ടെന്ന് വെച്ച മിടുക്കര്‍. ഇതില്‍ ഒരു പെണ്‍കുട്ടിയുമുണ്ട്. തുടര്‍ന്ന് പഠിക്കാന്‍ വേണ്ടിയാണ് ഇവരില്‍ രണ്ടുപേര്‍ തല്‍ക്കാലം ജോലി വേണ്ടെന്ന് തീരുമാനിച്ചത്. മറ്റ് രണ്ടുപേരാകട്ടെ ശമ്പളമല്ല, തങ്ങള്‍ക്ക് അനുയോജ്യമായ തൊഴിലിടമാണ് പ്രധാനം എന്ന നിലപാടിലാണ്.

ഐ ഐ ടി കാണ്‍പൂര്‍ പ്ലേസ്‌മെന്റ് സെല്‍ ചെയര്‍മാന്‍ പ്രൊഫ. ദീപു ഫിലിപ്പാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടത്തില്‍ രണ്ടുപേര്‍ തുടര്‍ന്ന് പഠിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ് എന്നും ദീപു ഫിലിപ്പ് പറഞ്ഞു. നാല് കുട്ടികളുടെ പേരോ മറ്റ് വിവരങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ബുധനാഴ്ചയാണ് ഒരു മള്‍ട്ടിനാഷണല്‍ കമ്പനി വിദ്യാര്‍ഥികള്‍ക്ക് വന്‍ ഓഫര്‍ നല്‍കിയത്.
തന്റെ ഇഷ്ടത്തിന് ചേര്‍ന്ന ജോലിയല്ല എന്ന് പറഞ്ഞാണ് കൂട്ടത്തിലെ പെണ്‍കുട്ടി ഓഫര്‍ നിരസിച്ചത്. പെണ്‍കുട്ടിയും മറ്റൊര് ആണ്‍കുട്ടിയും 50 ലക്ഷം രൂപയുടെ മറ്റൊരു ഓഫര്‍ സ്വീകരിക്കുകയും ചെയ്തു. 93 ലക്ഷം രൂപയുടെ ടേക്ക് ഹോം സാലറിയാണ് ഇവര്‍ക്ക് ഓഫറുണ്ടായിരുന്നത്. മറ്റ് ഇന്‍സന്റീവുകളടക്കം ശമ്പളം ഒരു കോടിയിലധികം വരും - പ്രൊഫ. ദീപു ഫിലിപ്പ് പറഞ്ഞു.












Click it and Unblock the Notifications