കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം തീവ്രവാദികള്‍ പിടിയില്‍;ലക്ഷ്യം മോദി?

  • By Soorya Chandran
Google Oneindia Malayalam News

ജയ്പൂര്‍: സ്‌ഫോടക വസ്തുക്കളും വെടിമരുന്നുകളുമായി നാല് മുസ്ലീം തീവ്രവാദികള്‍ പിടിയില്‍. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കരുതുന്നു.

ദില്ലി പോലീസിന്റെ പ്രത്യേക സംഘമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ പിടികൂടിയത്. ജയ്പൂരില്‍ വച്ചായിരുന്നു ഇവര്‍ പിടിയിലാത്. തീവ്രവാദികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Indian Mujahideen

പിടിയിലായവരില്‍ ഒരാള്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് വഖാസ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊടും തീവ്രവാദികളായ യാസീന്‍ ഭട്കല്‍, അസദുള്ള അക്തര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് വഖാസ്.

പാകിസ്താന്‍ പൗരനായ വഖാസ് 2010 ല്‍ ഇന്ത്യയില്‍ എത്തി എന്നാണ് കരുതുന്നത്. ഇയാള്‍ കേരളത്തിലും സന്ദര്‍ശനം നടത്തിയിട്ടുള്ളതായാണ് ദില്ലി പോലീസ് പുറത്തുവിടുന്ന വിവരം. സ്‌ഫോടനങ്ങള്‍ നടത്താനുള്ള ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് നിര്‍മാണത്തില്‍ വിദഗ്ധനാണ് വഖാസ്.

2010 ന് ശേഷം രാജ്യത്ത് നടന്നിട്ടുള്ള പല സ്‌ഫോടനങ്ങളിലും മുഖ്യ ആസൂത്രകന്റെ പങ്ക് വഹിച്ചിട്ടുള്ള ആളാണ് വഖാസ്. രാജ്യത്തുടനീളം ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു. എന്നാല്‍ കുറച്ചുകാലമായി രാജസ്ഥാന്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനൊടുവിലാണ് ജയ്പൂരില്‍ വച്ച് ദില്ലി പോലീസ് നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.

English summary
Four IM terrorists arrested, explosives seized from Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X