കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേരാന്‍ നാല് യുവാക്കള്‍ സിറിയയില്‍... ഒടുവില്‍ പിടിയില്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ യുവാക്കള്‍ക്ക് ഐസിസിനോടുള്ള താത്പര്യം കൂടുകയാണോ? സര്‍ക്കാര്‍ സ്വീകരിയ്ക്കുന്ന നടപടികള്‍ ഫലപ്രദമല്ലേ... ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിയ്‌ക്കേണ്ട സ്ഥിതിയാണുള്ളത്.

ഐസിസില്‍ ചേരാന്‍ സിറിയവരെ എത്തിയ നാല് ഇന്ത്യന്‍ യുവാക്കളാണ് പിടിയിലായിട്ടുള്ളത്. ഇന്ത്യ സന്ദര്‍ശിയ്ക്കുന്ന സിറിയന്‍ ഉപ പ്രധാനമന്ത്രി വാലിദ് അല്‍ മൗലം ആണ് ഇക്കാര്യം അറിയിച്ചത്. ഇവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാനും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ISIS

ദമാസ്‌കസില്‍ നിന്നാണ് യുവാക്കള്‍ പിടിയിലായത്. ഇവര്‍ ജോര്‍ദാന്‍ വഴിയാണ് സിറിയയില്‍ എത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ ഇവര്‍ ഇന്ത്യയിലെ എത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

ഇന്ത്യന്‍ യുവാക്കള്‍ ഐസിസില്‍ ചേരുന്നത് തടയുന്നതിനായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കിണഞ്ഞ് ശ്രമിയ്ക്കുന്നുണ്ട്. അടുത്തിടെ നാഗ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് പേരെ പിടികൂടിയിരുന്നു. ഐസിസ് ബന്ധത്തിന്റെ പേരില്‍ ഒരു ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനും പിടിയിലായിരുന്നു.

ഇറാഖിലെ മൊസ്യൂളില്‍ 39 ഇന്ത്യക്കാര്‍ ഇപ്പോഴും ഐസിസിന്റെ തടവിലുണ്ട്. 2014 ല്‍ ആയിരുന്നു ഇവരെ ഭീകരര്‍ പിടികൂടിയത്. ഇവരെ മോചിപ്പിയ്ക്കാന്‍ തങ്ങള്‍ക്ക് സാധിയ്ക്കില്ലെന്നാണ് സിറിയന്‍ ഉപ പ്രധാനമന്ത്രി പ്രതികരിച്ചത്.

English summary
Syria has taken four Indian youth in its custody, who were planning to the join terrorist outfit IS, and asked the Indian authorities the verify their details.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X