ജമ്മുകശ്മീരില്‍ നാല് ഭീകരരെ വധിച്ചു: കൊല്ലപ്പെട്ടത് ജെയ്ഷെ മുഹമ്മദ് ചാവേറുകള്‍!!
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നാല് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ വച്ചാണ് സുരക്ഷാസേന നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചത്. ചാവേര്‍ ആക്രമണം നടത്താന്‍ എത്തിയ ഭീകരരാണ് കൊല്ലപ്പെട്ടത്. ഉറിയിലെ ദുലാന്‍ജ ഗ്രാമത്തില്‍ വച്ചാണ് ജമ്മു കശ്മീര്‍ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഭീകരരെ വധിച്ചത്. അതിര്‍ത്തി വഴി നുഴഞ്ഞുകയറിയ ഭീകരരെയാണ് വധിച്ചതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ശേഷ് പോള്‍ വേദ് ട്വീറ്റില്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ദക്ഷിണ കശ്മീരിലെ അനന്ദ്നാഗില്‍ വച്ച് രണട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും സൈന്യ വധിച്ചിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടലിന് ശേഷമാണ് വധിച്ചത്. 2017ല്‍ മാത്രം 206 ഭീകരരെയാണ് ജമ്മു കശ്മീരില്‍ വച്ച് വധിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2010 ന് ശേഷം ഏറ്റവുമധികം ഭീകരരെ വധിച്ചത് 2017ലാണ്.













Click it and Unblock the Notifications