കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ കോടതിയിൽ വെടിവെയ്പ്: ഗുണ്ടാത്തലവൻ അടക്കം നാല് പേർ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ കോടതിയ്ക്കുള്ളിലുണ്ടായ വെടിവെയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവൻ ജിതേന്ദ്ര ജോഗി ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ദില്ലി രോഹിണിയിലെ 206ാം നമ്പർ ജയിലിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേർ ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതോടെ അക്രമികൾക്ക് നേരെ പോലീസും വെടിയുതിർത്തിരുന്നു. ഏറ്റമുട്ടലിൽ രണ്ട് അക്രമികളെ പോലീസ് വധിച്ചു.

Recommended Video

cmsvideo
Jitendra jogi lose life in delhi court inident
crime-15775

ഗോഗിയുടെ എതിർപക്ഷത്തുള്ളവരാണ് വെടിവെയ്പ് നടത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കോടതിക്കുള്ളിൽ വെച്ച് ഏകദേശം 40 റൌണ്ട് വെടിയുതിർത്തതായാണ് വിവരം. നാല് പേർ വെടിവെയ്പിൽ കൊല്ലപ്പെടുകയും ഒരു അഭിഭാഷക അടക്കം മൂന്ന് പേർക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോർട്ടുകൾ. കോടതിയ്ക്കുള്ളിൽ വെച്ച് ഗുണ്ടാസംഘങ്ങൾ തമ്മിൽ വെടിവെയ്പ് ഉണ്ടായിട്ടില്ലെന്നാണ് ദില്ലി പോലീസ് കമ്മീഷണർ രാകേഷ് അസ്താന പ്രതികരിച്ചത്.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

അക്രമം നടത്തിയതും ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയിട്ടുള്ളതും ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണെന്നും പോലീസ് അക്രമികളെ കീഴ്പ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേരാണ് കോടതിയ്ക്കുള്ളിൽ വെച്ച് ആക്രമണം നടത്തിയതെന്നാണ് രോഹിണി ഡിസിപി പ്രണാവ് ദയാലും മാധ്യമങ്ങളോട് പ്രതികരിച്ചത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതേന്ദർ ഗോഗിയെ തിഹാർ ജയിലിലാണ് പാർപ്പിച്ച് വന്നിരുന്നത്. കഴിഞ്ഞ നാല് വർഷത്തോളമായി രണ്ട് ഗ്യാങ്ങുകളും തമ്മിലുള്ള പോരാട്ടത്തിൽ 25 പേരാണ് കൊല്ലപ്പെട്ടത്. കോടതിയ്ക്കുള്ളിൽ വെച്ച് നടന്ന വെടിവെയ്പിൽ കനത്ത സുരക്ഷാ വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ.

ബോർഡ് - കോർപ്പറേഷൻ തലപ്പത്തേക്കുള്ള ചുമതലകളിൽ തീരുമാനം അടുത്തയാഴ്ച: സിപിഎംബോർഡ് - കോർപ്പറേഷൻ തലപ്പത്തേക്കുള്ള ചുമതലകളിൽ തീരുമാനം അടുത്തയാഴ്ച: സിപിഎം

English summary
Four killed in Delhi's Rohini Court, after 2 Gunmen Posed As Lawyers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X