തോല്‍വിയില്‍ നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം.... തലകറങ്ങി വീണു.... നാല് നേതാക്കള്‍ ആശുപത്രിയില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ തോല്‍വി പിടിച്ചുലച്ചത് നാല് നേതാക്കളെ. ഇവര്‍ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായിരിക്കുകയാണ്. രക്തസമ്മര്‍ദം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട് . തെലങ്കാന രാഷ്ട്രീയത്തിലെ പ്രമുഖരായ രണ്ട് നേതാക്കളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നല്‍ഗൊണ്ട സ്ഥാനാര്‍ത്ഥി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയെയാണ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് തളര്‍ച്ച അനുഭപ്പെട്ടതിനെ തുടര്‍ന്നാണ് അനുയായികള്‍ ആശുപത്രിയില്‍ എത്തിയത്. തെലങ്കാന രാഷ്ട്ര സമിതിയുടെ സ്ഥാനാര്‍ത്ഥി തുമല്ല നാഗേശ്വര റാവുവും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സ തേടിയിരിക്കുകയാണ്.

നാഗേശ്വര റാവു കോണ്‍ഗ്രസ് നേതാവ് കണ്ടല ഉപേന്ദര്‍ റെഡ്ഡിയോടാണ് തോറ്റത്. മറ്റൊരു നേതാവ് വെങ്കട്ട് റെഡ്ഡി തോല്‍വിയെ തുടര്‍ന്ന് ബോധം കെട്ട് വീണു. രക്ത സമ്മര്‍ദം കുത്തനെ ഉയര്‍ന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ടിആര്‍എസ്സിന്റെ കാഞ്ചര്‍ള ഭൂപല്‍ റെഡ്ഡിയോട് 8633 വോട്ടിനാണ് വെങ്കട്ട് റെഡ്ഡി തോറ്റത്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. അതേസമയം വെങ്കട്ട് റെഡ്ഡി പതിവുള്ള ചെക്കപ്പിനാണ് എത്തിയതെന്ന് വിശദീകരിച്ചിട്ടുണ്ട്. മുന്‍ മന്ത്രി തുംമാലയെ നെഞ്ച് വേദനയെ തുടര്‍ന്ന് ഖമാമിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവര്‍ 7669 വോട്ടിനാണ് തോറ്റത്. അതേസമംയ സാധുപള്ളിയില് നിന്ന് നിരവധി തവണ വിജയിച്ചിട്ടുണ്ട്. ഇത്തവണത്തെ തോല്‍വി അതിലും അപ്പുറമായിരുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications