കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിയില്‍ നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം.... തലകറങ്ങി വീണു.... നാല് നേതാക്കള്‍ ആശുപത്രിയില്‍

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ തോല്‍വി പിടിച്ചുലച്ചത് നാല് നേതാക്കളെ. ഇവര്‍ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായിരിക്കുകയാണ്. രക്തസമ്മര്‍ദം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട് . തെലങ്കാന രാഷ്ട്രീയത്തിലെ പ്രമുഖരായ രണ്ട് നേതാക്കളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നല്‍ഗൊണ്ട സ്ഥാനാര്‍ത്ഥി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയെയാണ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് തളര്‍ച്ച അനുഭപ്പെട്ടതിനെ തുടര്‍ന്നാണ് അനുയായികള്‍ ആശുപത്രിയില്‍ എത്തിയത്. തെലങ്കാന രാഷ്ട്ര സമിതിയുടെ സ്ഥാനാര്‍ത്ഥി തുമല്ല നാഗേശ്വര റാവുവും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സ തേടിയിരിക്കുകയാണ്.

1

നാഗേശ്വര റാവു കോണ്‍ഗ്രസ് നേതാവ് കണ്ടല ഉപേന്ദര്‍ റെഡ്ഡിയോടാണ് തോറ്റത്. മറ്റൊരു നേതാവ് വെങ്കട്ട് റെഡ്ഡി തോല്‍വിയെ തുടര്‍ന്ന് ബോധം കെട്ട് വീണു. രക്ത സമ്മര്‍ദം കുത്തനെ ഉയര്‍ന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ടിആര്‍എസ്സിന്റെ കാഞ്ചര്‍ള ഭൂപല്‍ റെഡ്ഡിയോട് 8633 വോട്ടിനാണ് വെങ്കട്ട് റെഡ്ഡി തോറ്റത്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. അതേസമയം വെങ്കട്ട് റെഡ്ഡി പതിവുള്ള ചെക്കപ്പിനാണ് എത്തിയതെന്ന് വിശദീകരിച്ചിട്ടുണ്ട്. മുന്‍ മന്ത്രി തുംമാലയെ നെഞ്ച് വേദനയെ തുടര്‍ന്ന് ഖമാമിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവര്‍ 7669 വോട്ടിനാണ് തോറ്റത്. അതേസമംയ സാധുപള്ളിയില്‍ നിന്ന് നിരവധി തവണ വിജയിച്ചിട്ടുണ്ട്. ഇത്തവണത്തെ തോല്‍വി അതിലും അപ്പുറമായിരുന്നു.

അസമില്‍ ബിജെപിക്ക് ആശ്വാസം..... പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 481 സീറ്റ്.... വന്‍ മുന്നേറ്റംഅസമില്‍ ബിജെപിക്ക് ആശ്വാസം..... പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 481 സീറ്റ്.... വന്‍ മുന്നേറ്റം

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് വെല്ലുവിളി; മുഖ്യമന്ത്രി പദവിയിലേക്ക് മൂന്ന് പേര്‍, രാഹുലിന് തലവേദനയാകുംഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് വെല്ലുവിളി; മുഖ്യമന്ത്രി പദവിയിലേക്ക് മൂന്ന് പേര്‍, രാഹുലിന് തലവേദനയാകും

English summary
four leaders in hospital after defeats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X