കളിത്തോക്കുമായി ട്രെയിനിൽ, പരിഭ്രാന്തരായി യാത്രക്കാർ, കൊടൈക്കനാലിൽ 4 മലയാളികൾ അറസ്റ്റിൽ
കളിത്തോക്കുമായി ട്രെയിനിൽ കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ 4 മലയാളി യുവാക്കളെ അറസ്റ്റ് ചെയ്തു. മലയാളികളായ ഇവരെ തമിഴ് നാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് മുതൽ തിരുച്ചെണ്ടൂർ വരെ സർവ്വീസ് നടത്തുന്ന പാസഞ്ചർ ട്രെയിനിലാണ് സംഭവമുണ്ടായത്. ഉച്ചയോടെയാണ് സംഭവമുണ്ടായത്.
കയ്യിലുള്ള കളിത്തോക്കെടുത്ത് ബുള്ളറ്റ് നിറക്കുന്നത് പോലെ അഭിനയിച്ചു. ഇത് കണ്ട് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പരിഭ്രാന്തരായി. ശേഷം യാത്രക്കാർ തന്നെ മുൻകയ്യെടുത്ത് റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.

കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ പരാതി ലഭിച്ചതിനെത്തുടർന്ന് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇരുപതോളം വരുന്ന സംഘം ട്രെയിൻ വളയുകയായിരുന്നു. ഇങ്ങനെയാണ് പ്രതികളെ പിടികൂടിയത്.
പാലക്കാട് സ്വദേശി ജപൽ ഷാ (18 വയസ്), മലപ്പും സ്വദേശി അമീൻ ഷരീഫ് (19 വയസ്) , കാസർകോഡ് സ്വദേശി മുഹമ്മദ് ( 20 വയസ്), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24 വയസ്) എന്നിവരാണ് പിടിയിലായത്.












Click it and Unblock the Notifications