കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നാല് മലയാളികള്‍ക്ക്

Google Oneindia Malayalam News

ദില്ലി: പ്രവാസി ഭാരതീയ ദിനത്തോട് അനുബന്ധിച്ച് സ്വന്തം മേഖലകളില്‍ അനന്യമായ സംഭാവനകള്‍ നല്‍കിയ പ്രവാസികളെ അദരിക്കുന്ന പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നാല് മലയാളികള്‍ക്ക്. പ്രിയങ്ക രാധാകൃഷ്ണന്‍ ( ന്യസിലന്‍ഡ്), സിദ്ദിഖ് അഹമ്മദ് ( സൗദി അറേബ്യ), ഡോ മോഹന്‍ദാസ് ( ഖത്തര്‍), ബാബു രാജന്‍ കല്ലുപറമ്പില്‍ ഗോപാലന്‍ ( ബഹ്‌റൈന്‍ ) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

award

ബിജെപിയുടെ കണക്കുകൾ തെറ്റുന്നു, നേമം പിടിക്കാൻ സുരേഷ് ഗോപി എത്തില്ല, നിയമസഭയിലേക്ക് മത്സരിക്കാനില്ലബിജെപിയുടെ കണക്കുകൾ തെറ്റുന്നു, നേമം പിടിക്കാൻ സുരേഷ് ഗോപി എത്തില്ല, നിയമസഭയിലേക്ക് മത്സരിക്കാനില്ല

ന്യൂസിലന്‍ഡില്‍ ലേബര്‍ പാട്ടി എംപിയും മന്ത്രി പദവിയിലേക്കെത്തിയ മലയാളി കൂടിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. സൗദി അറേബ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പ് സ്ഥാപകനും വ്യവസായിയുമാണ് സിദ്ദിഖ് അഹമ്മദ്. ഗള്‍ഫ് മേഖലയുടെ സാധ്യതകള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിയ വ്യവസായിയാണ് സിദ്ദിഖ് അഹമ്മദ്. ആയിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ഇറാം ഗ്രൂപ്പിന്റേത്. യുഎഇ ഉള്‍പ്പടെ 16 രാജ്യങ്ങളില്‍ സിദ്ദിഖ് അഹമ്മദിന്റെ ബിസ്‌നസ് ലോകം പടര്‍ന്നുകിടക്കുന്നുണ്ട്.

വെല്‍ഫെയറില്‍ വീണ്ടും ലീഗിന് പൊള്ളുന്നു; ഇത്തവണ യൂത്ത് ലീഗ് വക, പ്രതിരോധത്തില്‍ നേതൃത്വംവെല്‍ഫെയറില്‍ വീണ്ടും ലീഗിന് പൊള്ളുന്നു; ഇത്തവണ യൂത്ത് ലീഗ് വക, പ്രതിരോധത്തില്‍ നേതൃത്വം

'രാഷ്ട്രീയക്കാരുടെ കുപ്പായം ചേരത്തില്ല; അത് ഫിറ്റല്ല എനിക്ക്'; ജസ്റ്റിസ് കെമാൽ പാഷ അന്ന് പറഞ്ഞത് ചർച്ചയാകുന്നു'രാഷ്ട്രീയക്കാരുടെ കുപ്പായം ചേരത്തില്ല; അത് ഫിറ്റല്ല എനിക്ക്'; ജസ്റ്റിസ് കെമാൽ പാഷ അന്ന് പറഞ്ഞത് ചർച്ചയാകുന്നു

മമ്മൂക്കയും ലാലേട്ടനും ഒരു കൗ ബോയ് ഫോട്ടോഷൂട്ട് നടത്തിയാല്‍ വൗ, രജനി ചാണ്ടിക്ക് പിന്തുണയുമായി ജസ്ല മാടശ്ശേരിമമ്മൂക്കയും ലാലേട്ടനും ഒരു കൗ ബോയ് ഫോട്ടോഷൂട്ട് നടത്തിയാല്‍ വൗ, രജനി ചാണ്ടിക്ക് പിന്തുണയുമായി ജസ്ല മാടശ്ശേരി

English summary
Four Malayalees won the Pravasi Bharatiya Samman award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X