കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴും

  • By Desk
Google Oneindia Malayalam News

ദില്ലി: മണിപ്പൂരില്‍ ചുണ്ടിനും കപ്പിനുമിടയിലാണ് കോണ്‍ഗ്രസിന് ഭരണം വഴിതുപ്പോയത്. ബിജെപിയുടെ തന്ത്രപരമായ ഇടപെടല്‍ കോണ്‍ഗ്രസിന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. രക്ഷക്ക് ദില്ലിയില്‍ നിന്നെത്തിയ കോണ്‍ഗ്രസ് ദൂതന്‍മാരെ ക്വാറന്റൈനില്‍ പൂട്ടിയാണ് മണിപ്പൂരില്‍ ബിജെപി കളി തുടങ്ങിയത്.

അധികം വൈകാതെ അമിത് ഷായുടെ പ്രത്യേക നിര്‍ദേശ പ്രകാരം അസമില്‍ നിന്ന് ഹിമന്ത ബിശ്വ ശര്‍മ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പിന്തുണ പിന്‍വലിച്ച എന്‍പിപിയുടെ 4 എംഎല്‍എമാരെ അദ്ദേഹം 'ചാക്കിലാക്കി'. നാലു പേരും ദില്ലിയിലേക്ക് പറക്കുകയും ചെയ്തുവെന്ന് ഒടുവിലെ റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇതാണ് പൊതു ചിത്രം

ഇതാണ് പൊതു ചിത്രം

ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ മാറ്റി ബിജെപിയെ അധികാരത്തിലെത്താന്‍ മണിപ്പൂരില്‍ സഹായിച്ചത് എന്‍പിപിയായിരുന്നു. എന്‍പിപിയുടെ നാല് എംഎല്‍എമാര്‍ 2017ല്‍ ബിജെപിയെ പിന്തുണച്ചു. ഭരണം രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് തര്‍ക്കം രൂക്ഷമായതും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചതും.

ബിജെപി സമയം കളഞ്ഞില്ല

ബിജെപി സമയം കളഞ്ഞില്ല

അര്‍ധരാത്രിയുള്ള എന്‍പിപിയുടെ കൂറുമാറ്റ പ്രഖ്യാപനത്തില്‍ ബിജെപി ആദ്യം പതറി. എന്തുവില കൊടുത്തും ഭരണം നിലനിര്‍ത്തണമെന്ന് ദില്ലിയില്‍ നിന്ന് ബിജെപി സംസ്ഥാനഘടകത്തിന് നിര്‍ദേശം കിട്ടി. തൊട്ടുപിന്നാലെ തന്ത്രജ്ഞന്‍ ഹിമന്ത് ബിശ്വ ശര്‍മ അസമില്‍ നിന്ന് മണിപ്പൂരിലെത്തുകയും ചെയ്തു.

കോണ്‍ഗ്രസിന് പാളിയത് ഇവിടെ

കോണ്‍ഗ്രസിന് പാളിയത് ഇവിടെ

എന്‍പിപി പിന്തുണ പ്രഖ്യാപിച്ച വേളയില്‍ തന്നെ കോണ്‍ഗ്രസ് കരുക്കള്‍ നീക്കണമായിരുന്നു. ഇനി കോണ്‍ഗ്രസ് നീക്കം നടത്തിയാലും അതു വൈകിപ്പിക്കാനുള്ള ശേഷി ബിജെപിക്കുണ്ട് എന്നത് വേറെ കാര്യം. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ബിജെപി പുതിയ നീക്കം നടത്തി കഴിഞ്ഞിരുന്നു. പിന്നീടാണ് ഹൈക്കമാന്റ് പ്രതിനിധികള്‍ കോണ്‍ഗ്രസിനെ സഹായിക്കാനെത്തിയത്. പക്ഷേ, ഇവരെ ക്വാറന്റൈനിലാക്കിയതോടെ കോണ്‍ഗ്രസ് പെട്ടു.

കോണ്‍ഗ്രസ് ആ പാഠം പഠിച്ചില്ല

കോണ്‍ഗ്രസ് ആ പാഠം പഠിച്ചില്ല

ബിജെപി നേതാവ് ഹിമന്ത് ബിശ്വ ശര്‍മയ്ക്ക് ക്വാറന്റൈനില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ക്വാറന്റൈനിലും. കൊറോണ പ്രതിരോധത്തിലും ബിജെപി രാഷ്ട്രീയം കളിച്ചുവെന്ന് കോണ്‍ഗ്രസ് ആക്ഷേപിക്കുന്നു. എന്നാല്‍ അധികാരം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തില്‍ എന്തു കളിയും പ്രതീക്ഷിക്കണമെന്ന് കഴിഞ്ഞ കാല രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കേണ്ടിയിരുന്നു.

പ്രശ്‌നം ഇതാണെന്ന് ബോധ്യമായി

പ്രശ്‌നം ഇതാണെന്ന് ബോധ്യമായി

ഹിമന്ത് ബിശ്വ ശര്‍മ എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊര്‍ണാഡ് സാങ്മയുമായി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെ വിമതരെ സാങ്മ ബന്ധപ്പെട്ടു. അവരും ബിശ്വ ശര്‍മയുമായി ചര്‍ച്ച നടത്തി. ബിജെപിയുമായി പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി ബൈറന്‍ സിങുമായിട്ടാണ് ഭിന്നതയെന്നും ബിശ്വ ശര്‍മ മനസിലാക്കി.

മുഖ്യമന്ത്രിയെ മാറ്റിയേക്കും

മുഖ്യമന്ത്രിയെ മാറ്റിയേക്കും

ബൈറന്‍ സിങിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. ഇക്കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അതിനിടെയാണ് എന്‍പിപിയുടെ നാല് എംഎല്‍എമാരെയും ദില്ലിയിലേക്ക് പറത്തിയത്.

Recommended Video

cmsvideo
'ചൗക്കിദാര്‍ ചൈനീസ് ഹെ'; മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് | Oneindia Malayalam
എംഎല്‍എമാര്‍ പറപറന്നു

എംഎല്‍എമാര്‍ പറപറന്നു

ഇംഫാലില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലേക്ക്. അവിടെ നിന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയിലേക്ക്. ദില്ലിയിലെ ബിജെപി കേന്ദ്ര നേതാക്കളുമായി എന്‍പിപിയുടെ നാല് എംഎല്‍എമാരും ചര്‍ച്ച നടത്തും. ഇതോടെ മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് കരുതുന്നത്.

മൂന്ന് സാധ്യതകളെന്ന് റിപ്പോര്‍ട്ടുകള്‍

മൂന്ന് സാധ്യതകളെന്ന് റിപ്പോര്‍ട്ടുകള്‍

എന്‍പിപിയുടെ ആവശ്യങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിക്കും. കോടികള്‍ കൈമാറാമെന്ന് വാഗ്ദാനം ലഭിച്ചു. സിബിഐ അന്വേഷണം കാണിച്ച് ഭീഷണിപ്പെടുത്തി... തുടങ്ങിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒന്നിനും ഇതുവരെ സ്ഥിരീകരണം ഇല്ലെന്നത് വേറെ കാര്യം.

സിബിഐയും കളത്തില്‍

സിബിഐയും കളത്തില്‍

അതിനിടെ സിബിഐ ഉദ്യോഗസ്ഥര്‍ ഇംഫാലിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിങിനെതിരായ 332 കോടിയുടെ അഴിമതി കേസ് അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിനാണ് സിബിഐ സംഘം എത്തിയത്. എന്തുവന്നാലും കോണ്‍ഗ്രസിനൊപ്പമെന്ന നിലപാട് എന്‍പിപി ഇപ്പോള്‍ വിഴുങ്ങിയിരിക്കുകയാണ്.

അറസ്റ്റ് ചെയ്യാന്‍ സാധ്യത

അറസ്റ്റ് ചെയ്യാന്‍ സാധ്യത

മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന വേളയില്‍ തന്നെ സിബിഐ സംഘമെത്തിയതില്‍ കോണ്‍ഗ്രസിന് അപകടം മണക്കുന്നുണ്ട്. അധികാര ദുര്‍വിനിയോഗത്തിലൂടെ ഇബോബി സിങ് കോടികള്‍ സമ്പാദിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യാനും വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യാനുമാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അംഗബലം അപ്പുറത്ത്...

അംഗബലം അപ്പുറത്ത്...

ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത് ഇബോബി സിങിന്റെ നേതൃത്വത്തിലാണ്. ഇദ്ദേഹമാണ് സിബിഐ വലയത്തിലായിരിക്കുന്നത്. എണ്ണത്തില്‍ കൂടുതല്‍ അംഗങ്ങള്‍ കോണ്‍ഗ്രസ് സഖ്യത്തിലാണെന്ന് ഉറപ്പായതോടെയാണ് ബിജെപി അടവ് മാറ്റിയതും സിബിഐ ഇടപെടല്‍ വേഗത്തിലാക്കിയതുമെന്നാണ് സംസാരം.

 ബിജെപി സര്‍ക്കാര്‍ തുടരും

ബിജെപി സര്‍ക്കാര്‍ തുടരും

കോണ്‍ഗ്രസ് നേതാവ് സിബിഐ വലയത്തിലായി. പിന്തുണ പ്രഖ്യാപിച്ച നാല് എന്‍പിപി എംഎല്‍എമാര്‍ ദില്ലിയിലേക്ക് പറക്കുകയും ചെയ്തു. മുഖ്യമന്ത്രി ബൈറന്‍ സിങിനെ മാറ്റുമെന്ന സൂചനയും പുറത്തുവന്നു. ഇതോടെ ബിജെപി വിഷയം പരിഹരിച്ചിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ തുടരാനാണ് സാധ്യത.

English summary
Four Manipur MLAs Flies to Delhi to Meet BJP Top Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X