അഹമ്മദാബാദില്‍ വിദ്യാര്‍ത്ഥികളടക്കം ഒരു കുടുംബത്തിലെ നാലു പേര് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു കുടുംബത്തിലെ നാലു പേര് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. അഹമ്മദാബാദ് വിരാട്നഗര്‍ ദിവ്യപ്രഭ സൊസൈറ്റിയില്‍ താമസിക്കുന്ന 37 കാരനായ സൊനാല്‍ മറാത്തി, മക്കളായ 15 വയസുകാരി പ്രഗതി, 17 വയസുകാരന് ഗണേഷ്, 75 വയസുകാരി സൊനാലിന്റെ മുത്തശ്ശി സുഭദ്ര എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സൊനാലിന്റെ ഭര്‍ത്താവായ വിനോദ് മറാത്തിയെ വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്. നാല് പേരെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടാതായിരിക്കാമെന്നാണ് പോലീസിന്റെ സംശയം. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് നാല് പേരുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് സൊനാലിന്റെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. പൊലീസ് ഇവിടെ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ജനല്‍ തുറന്നതോടെ വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാനും തുടങ്ങി. ഇതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടക്കുകയും വീട്ടിലെ വിവിധ ഇടങ്ങളിലായി മൃതദേഹങ്ങള്‍ കിടക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. രണ്ട് മൃതദേഹങ്ങള്‍ വീട്ടിലെ കിടപ്പ് മുറിയില്‍ നിന്നാണ് കണ്ടെത്തിയത്.
ഒരു മൃതദേഹം ശൗചാലയത്തിലും മറ്റൊന്ന് ശൗചാലയത്തിന്റെ പുറത്തുമാണ് കിടന്നിരുന്നത്. ഏകദേശം നാല് ദിവസം മുമ്പാണ് കൂട്ടക്കൊല നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. വിഷം നല്കിയ ശേഷം കുത്തിക്കൊന്നതാണോ എന്നും സംശയിക്കുന്നുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കിടപ്പ് മുറിയിലേക്കും ശൗചാലയത്തിലേക്കും വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ അമ്പതോളം തവണ കുത്തേറ്റ മുറിവുകളുണ്ടെന്ന് പോലീസ് പറയുന്നു. റിക്ഷാ ഡ്രൈവറായ വിനോദും കുടുംബവും അടുത്തിടെയാണ് നിക്കോളില്‍ നിന്ന് വിരാട് നഗറിലേക്ക് മാറി താനസിക്കാന് തുടങ്ങിയത്. കൊല്ലപ്പെട്ട രണ്ട് കുട്ടികളും സ്കൂളിലെ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരായിരുന്നു. ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നതായി കുടുംബാംഗങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
രണ്ട് മാസം മുന്‍പ് വിനോദ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. അന്ന് ചികിത്സ തേടിയെങ്കിലും യഥാര്‍ഥ കാരണം ഇവര്‍ ആശുപത്രിയില്‍ പറഞ്ഞിരുന്നില്ല. അപകടത്തില്‍ പരിക്ക് പറ്റിയതാണ് എന്നായിരുന്നു ഇവര്ഡ ആശുപത്രിയില്‍ പറഞ്ഞത്. സംഭവത്തില്‍ ഒദ്ദാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications