Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുപ്പൂരിൽ ഒരു കുടംബത്തിലെ 4 പേർ വെട്ടേറ്റ് കൊല്ലപ്പെട്ടു; സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നു

തിരുപ്പൂർ: തമിഴ്‌നാട് തിരുപ്പൂർ പല്ലടത്ത് ഒരു കുടുംബത്തിലെ 4 പേർ വെട്ടേറ്റ് കാെല്ലപ്പെട്ടു. അരിക്കട ഉടമയായിരുന്ന സെന്തിൽ കുമാർ (47), കുടംബാം​ഗങ്ങളായ മോഹൻരാജ്, രത്തിനംബാൾ, പുഷ്പവതി എന്നിവരാണ് കൊല്ലപ്പെട്ടത്.

മദ്യപിച്ച് വന്ന് ഒരാളാണ് നാലു പേരെയും കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നി​ഗമനം. ഇയാൾ സെന്തിൽ കുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർക്കും വെട്ടേറ്റത് എന്നാണ് വിവരം.

Death N

തന്റെ പറമ്പിൽ ഇരുന്ന് മദ്യപിക്കുകയായിരുന്ന സംഘത്തോട് സെന്തിൽ പറമ്പിൽ നിന്ന് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ പ്രകോപിതനായ ഒരാൾ വന്ന് ഇദ്ദേഹത്തെ അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് പിന്നാലെ ഈ സംഘം സംഭവ സ്ഥലത്ത് നിന്ന് പോവുകയുമായിരുന്നു.

പല്ലടം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.സൗമ്യയുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് കേസ് അന്വേഷിക്കുന്നത്. സെന്തിൽ കുമാറിന്റെ അരിക്കടയിൽ വർഷങ്ങൾ മുമ്പ് ജോലി ചെയ്തിരുന്ന വെങ്കിടേശൻ എന്നയാളാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്നാണ് പോലീസ് പറയുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

സംഘത്തിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. സെന്തിലിന്റെയും കുടുംബാം​ഗങ്ങളുടേയും മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി തിരുപ്പൂർ സർക്കാർ ആശുപത്രയിൽ കൊണ്ടുപോയി.

അതേസമയം, ഇരുവിഭാഗങ്ങൾ തമ്മിൽ ഉണ്ടായ തർക്കം ആ ണ് കൊലപാതകത്തിൽ എത്തിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+